ദുബായ്: 2016ന് ശേഷം ആദ്യമായി ഇന്ത്യയുടെ കൈയ്യിൽ നിന്നും ഐസിസി ടെസ്റ്റ് റാങ്കിങിലെ ഒന്നാം സ്ഥാനം നഷ്ടമായി. 2016 ഒക്ടോബറിന് ശേഷം ആദ്യമായാണ് ഇത്. മേയ് ഒന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ആദ്യ സ്ഥാനത്തുനിന്നും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 116 പോയന്റുമായി ഓസ്‌ട്രേലിയയാണ് ഒന്നാമത്. 115 പോയന്റുമായി ന്യൂസിലാൻഡാണ് രണ്ടാം സ്ഥാനത്ത്. 114 പോയന്റുമായി ഇന്ത്യ മൂന്നാമതും. 105 പോയന്റുമായി ഇംഗ്ലണ്ട് നാലാം സ്ഥാനത്തും 91 പോയന്റുമായി ശ്രീലങ്ക അഞ്ചാം സ്ഥാനത്തുമാണ്.
ടെസ്റ്റ് റാങ്കിൽ വൻ തിരിച്ചടി നേരിട്ടെങ്കിലും ഏകദിന റാങ്കിങിൽ 119 പോയന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി. 127 പോയന്റുമായി ലോക ചാമ്പ്യൻമാരായ ഇംഗ്ലണ്ടാണ് ഒന്നാമത്. ഇതിനിടെ ഏറ്റവും ശ്രദ്ധേയമായത്, 2011ൽ ട്വന്റി20 റാങ്കിങ് നിലവിൽ വന്ന ശേഷം ആദ്യമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തെത്തിയതാണ്. 278 പോയന്റാണ് ഓസീസിന്. 268 പോയന്റുമായി ഇംഗ്ലണ്ട് രണ്ടാമതും 266 പോയന്റുമായി ഇന്ത്യ മൂന്നാമതുമാണ്.
ഐസിസി ടെസ്റ്റ് റാങ്കിങ് (2020 മെയ് 1 വരെ)
1. ഓസ്‌ട്രേലിയ 116 പോയന്റ്
2. ന്യൂസീലൻഡ് 115 പോയന്റ്
3. ഇന്ത്യ 114 പോയന്റ്
4. ഇംഗ്ലണ്ട് 105 പോയന്റ്
5. ശ്രീലങ്ക 91 പോയന്റ്
6. ദക്ഷിണാഫ്രിക്ക 90 പോയന്റ്
7. പാകിസ്താൻ 86 പോയന്റ്
8. വെസ്റ്റിൻഡീസ് 79 പോയന്റ്
9. അഫ്ഗാനിസ്ഥാൻ 57 പോയിന്റ്
10. ബംഗ്ലാദേശ് 55 പോയന്റ്
ഐസിസി ഏകദിന റാങ്കിങ്
1. ഇംഗ്ലണ്ട് 127 പോയിന്റ്
2. ഇന്ത്യ 119 പോയിന്റ്
3. ന്യൂസീലൻഡ് 116 പോയിന്റ്
4. ദക്ഷിണാഫ്രിക്ക 108 പോയിന്റ്
5. ഓസ്‌ട്രേലിയ 107 പോയിന്റ്
6. പാകിസ്താൻ 102 പോയിന്റ്
7. ബംഗ്ലാദേശ് 88 പോയിന്റ്
8. ശ്രീലങ്ക 85 പോയിന്റ്
9. വെസ്റ്റിൻഡീസ് 76 പോയിന്റ്
10. അഫ്ഗാനിസ്ഥാൻ 55 പോയിന്റ്
ഐസിസി ട്വന്റി20 റാങ്കിങ്
1. ഓസ്‌ട്രേലിയ 278 പോയന്റ്
2. ഇംഗ്ലണ്ട് 268 പോയന്റ്
3. ഇന്ത്യ 266 പോയന്റ്
4. പാകിസ്താൻ 260 പോയന്റ്
5. ദക്ഷിണാഫ്രിക്ക 258 പോയന്റ്
6. ന്യൂസീലൻഡ് 242 പോയന്റ്
7. ശ്രീലങ്ക 230 പോയന്റ്
8. ബംഗ്ലാദേശ് 229 പോയന്റ്
9. വെസ്റ്റിൻഡീസ് 229 പോയന്റ്
10. അഫ്ഗാനിസ്ഥാൻ 228 പോയന്റ്
Discussion about this post