ഇന്നലെ നടന്ന യുവന്റസ് മത്സരത്തിനായി താരങ്ങള്‍ കളിക്കളത്തിലേക്ക് ഇറങ്ങിയപ്പോള്‍ ആരാധകര്‍ എഴുന്നേറ്റു, അമ്പരന്നു. റഫറി അടക്കം എല്ലാവരുടേയും മുഖത്ത് ഒരു ചുവന്ന പാട്. ആദ്യം ഒരു അബദ്ധമാകാം എന്ന് വചാരിച്ച കാണികള്‍ എന്നാല്‍ പാടുകളിലെ സമാനതകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഇതിന് പിന്നിലെ കാരണം തിരക്കി തല പുകച്ചു. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു.
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ അവബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് സീരിഎ താരങ്ങള്‍ കവിളില്‍ ചുവന്ന മാര്‍ക്കുമായി കളിക്കാനെത്തിയത്.
സ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങള്‍ക്കെതിരെ ഇറ്റലിയില്‍ പ്രവൃത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ‘വി വേള്‍ഡ് ഓണ്‍ലസു’മായി ചേര്‍ന്നാണ് സീരിഎ ക്യാംപെയിന്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഈ ആഴ്ച്ച നടക്കുന്ന എല്ലാ മത്സരങ്ങളിലും കളിക്കാര്‍ മുഖത്ത് ചുവന്ന ചായം പൂശും.
Discussion about this post