ലണ്ടന്‍: കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റ് റദ്ദാക്കി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത് ആദ്യമായാണ് വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റ് റദ്ദാക്കിയിരിക്കുന്നത്. ഗ്രാന്‍സ്ലാമിലെ ഏക പുല്‍കോര്‍ട്ട് ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ ജൂണ്‍ 29-ന് നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ടൂര്‍ണമെന്റ് റദ്ദാക്കിയിരിക്കുന്നത്.
അതേസമയം അടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ല്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 11 വരെ ടൂര്‍ണമെന്റ് നടക്കുമെന്നാണ് വിംബിള്‍ഡണിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.
ഇതിനു മുമ്പ് ഒന്നാം ലോക മഹായുദ്ധത്തിന്റേയും രണ്ടാം ലോക മഹായുദ്ധത്തിന്റേയും സമയത്താണ് വിംബിള്‍ഡണ്‍ റദ്ദാക്കിയിട്ടുള്ളത്. 1914-ലും 1947-ലുമായിരുന്നു ഇത്. നേരത്തെ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസും മാറ്റിവെച്ചിരുന്നു.
Discussion about this post