ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ പേരില്‍ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്നും ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായിട്ടാണ് ടൂര്‍ണമെന്റ് മാറ്റിവച്ചത്.
മിസോറാമിലാണ് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. ഏപ്രില്‍ 14 മുതല്‍ 27 വരെയായിരുന്നു ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍. മാര്‍ച്ച് 12-ന് തൃശ്ശൂരില്‍ തുടങ്ങാനിരുന്ന കേരള ടീമിന്റെ ക്യാമ്പ് നേരത്തെ മാറ്റിവെച്ചിരുന്നു. ഏപ്രില്‍ 15-ന് ഡല്‍ഹിക്കെതിരേ ആയിരുന്നു കേരളത്തിന്റെ ആദ്യ മത്സരം.
ജനുവരിയില്‍ നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നേരത്തെ ഫെബ്രുവരിയിലേക്ക് മാറ്റിയിരുന്നു. ഇതില്‍ കേരള ടീമിന്റെ സ്‌പോണ്‍സര്‍ നിരാശ അറിയിച്ചിരുന്നു. ഇത് പിന്നീട് ഏപ്രിലിലേക്ക് മാറ്റി. ഇതാണ് ഇപ്പോള്‍ കൊറോണയെ തുടര്‍ന്ന് വീണ്ടും മാറ്റിവെച്ചത്. അതെസമയം മത്സരങ്ങള്‍ മാറ്റിവച്ചത് കേരള ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പിനെ ബാധിച്ചേക്കും.
Discussion about this post