ന്യൂഡൽഹി: കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്നതിനാൽ ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യൻ താരങ്ങൾ പിൻമാറി. സമീർ വർമ, സൗരഭ് വർമ്മ, ചിരാഗ് ഷെട്ടി, സാത്വിക് സായിരാജ് റങ്കിറെഡ്ഡി, മനു അത്രി, ബി സുമിത് റെഡ്ഡി എന്നിവരാണ് ടൂർണമെന്റിൽ നിന്ന് പിൻമാറിയത്. മലയാളി താരം എച്ച്എസ് പ്രണോയ്യും പിന്മാറിയവരുടെ കൂട്ടത്തിലുണ്ട്.
അതേസമയം സൈന നെഹ്വാൾ, പിവി സിന്ധു, കിഡംബി ശ്രീകാന്ത്, അശ്വിനി പൊന്നപ്പ, എൻ സിക്കി റെഡ്ഡി, ജെറി ചോപ്ര എന്നിവർ ടൂർണമെന്റിൽ കളിക്കും.
സീസണിലെ ആദ്യത്തെ പ്രധാന ടൂർണമെന്റായ ഓൾ ഇംഗ്ലണ്ട് മാർച്ച് പതിനൊന്നാണ് തുടങ്ങുക. ഒളിമ്പിക്സ് യോഗ്യതയ്ക്കുള്ള ടൂർണമെന്റ് കൂടിയാണിത്.
Discussion about this post