ഇസ്‌ലാമാബാദ്: ക്രിക്കറ്റിലായാലും കളത്തിന് പുറത്തായാലും പാകിസ്താന് സംഭവിക്കുന്ന അബദ്ധങ്ങൾ ഏറ്റവും കൂടുതൽ ആഘോഷമാകുക ഇന്ത്യയ്ക്കാണ്. അതിന് ഇത്തവണയും വ്യത്യാസം ഉണ്ടായില്ല. പാക് താരം ഉമർ അക്മലിന്റെ ഒരു കൈപ്പിഴ ആഘോഷിക്കുകയാണ് സോഷ്യൽമീഡിയ ഒന്നാകെ.
സെൽഫികൾ പകർത്തി സമൂഹമാധ്യമങ്ങളഴിൽ പങ്കുവയ്ക്കുന്ന കാര്യത്തിൽ മുൻപന്തിയിലുള്ള ഉമർ അക്മൽ പുതിയതായി പങ്കുവച്ച സെൽഫിക്ക് നൽകിയ തലക്കെട്ടാണ് തലവേദനയായത്. മുൻ പാകിസ്താൻ താരം കൂടിയായ അബ്ദുൽ റസാഖിനൊപ്പമുള്ളതായിരുന്നു ആ സെൽഫി. അതിനൊപ്പം അക്മൽ കുറിച്ച വാക്കുകളിങ്ങനെ: Mother from another brother. ഉദ്ദേശിച്ചത് Brother from another mother എന്നാണെന്ന് എല്ലാവർക്കും മനസിലായെങ്കിലും അബദ്ധം ട്വിറ്ററാറ്റികൾ അങ്ങ് ഏറ്റെടുക്കുകയായിരുന്നു.
പിഴവു മനസ്സിലാക്കിയ ഉടൻ അക്മൽ ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും അപ്പോഴേക്കും അത് അതിർത്തി കടന്ന് ഇങ്ങെത്തിയിരുന്നു. അക്മലിന്റെ പിഴവ് ആരാധകർ ഏറ്റെടുത്തതോടെ പുതിയൊരു ഹാഷ്ടാഗും ട്വിറ്ററിൽ ട്രെന്റിങ്ങായി. ഉമർ അക്മലിന്റെ ഉദ്ധരണികൾ എന്ന അർഥത്തിൽ #UmarAkmalQuote എന്ന ഹാഷ്ടാഗാണിത്. വിഖ്യാതമായ ഉദ്ധരണികളുടെ വാക്കുകൾ ക്രമം തെറ്റിച്ചാണ് ഈ ഹാഷ്ടാഗിൽ പ്രചരിക്കുന്നത്.
A doctor a day
Keeps the Apple away!!#UmarAkmalQuote pic.twitter.com/MmuGIrYJTx— Ritesh Shrivastava (@ImRitesh312) February 20, 2020
Boner makes the milk stronger#UmarAkmalQuote pic.twitter.com/GF73Sb326J
— Riya Tyagi (@cardiff00) February 20, 2020
Discussion about this post