ബ്യൂണസ് ഐറിസ്: അര്‍ജന്റീനന്‍ ഫുട്ബോള്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ള ഫുട്‌ബോള്‍ താരങ്ങള്‍ സഞ്ചരിച്ച ബസ് ആക്രമിക്കപ്പെട്ടു. രൂക്ഷമായ കല്ലേറാണ് ഉണ്ടായത്. ആക്രമണത്തില്‍ ദേശീയ താരങ്ങള്‍ക്കും പരിക്കേറ്റു. അര്‍ജന്റീനന്‍ ലീഗിലെ ചിര വൈരികളായ ബൊക്ക ജൂനിയേഴ്‌സും റിവര്‍ പ്ലേറ്റും തമ്മിലുള്ള മത്സരത്തിന് മുമ്പായിരുന്നു ആക്രമണം.
റിവര്‍ പ്ലേറ്റിന്റെ ഗ്രൗണ്ടിലായിരുന്നു രണ്ടാം പാദ ഫൈനല്‍ തീരുമാനിച്ചിരുന്നത്. പോരാട്ടത്തിനായി ബൊക്ക ടീം ബ്യൂണസ് ഐറീസിലെ എസ്റ്റാഡിയോ മോണ്യുമെന്റല്‍ സ്റ്റേഡിയത്തില്ലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ടീം സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടാവുകയായിരുന്നു. രൂക്ഷമായ കല്ലേറാണ് ഉണ്ടായത്. അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളുടെ ഗണത്തില്‍ പെടുന്ന കാര്‍ലോസ് ടെവസ് അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. തലകറക്കം അനുഭവപ്പെട്ടതിനാല്‍ ടെവസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രമുഖ താരങ്ങളായ പാബ്ലൊ പെരസ്, ഗോണ്‍സാലോ ലമാര്‍ഡോ എന്നിവര്‍ക്കും പരിക്കേറ്റു. പെരസിന് കണ്ണിന് ഗുരുതരമായ പരിക്കേറ്റപ്പോല്‍ ലമാര്‍ഡോയുടെ തലയിലാണ് കല്ലേറ് കൊണ്ടത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് വര്‍ഷം മുമ്പ് ബൊക്ക ആരാധകര്‍ റിവര്‍പ്ലേറ്റ് താരങ്ങളെയും ആക്രമിച്ചിരുന്നു.
ലിബര്‍ട്ടഡോഴ്‌സ് ഫൈനലിന്റെ ആദ്യപാദ പോരാട്ടം സമനിലയായിരുന്നു. അതുകൊണ്ട് തന്നെ രണ്ടാംപാദ പോരാട്ടത്തില്‍ വിജയിക്കുന്നവര്‍ക്ക് കിരീടം സ്വന്തമാകും. മത്സരം ഇന്നത്തേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post