ജോര്ജ്ടൗണ്: വനിതാ ട്വന്റി-ട്വന്റി ലോകകപ്പില്‍ മുത്തമിട്ട് ഓസ്ട്രേലിയ. ഫൈനലില്‍ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിനാണ് തകര്‍ത്തത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യം ഓസ്ട്രേലിയ 29 പന്ത് ശേഷിക്കെ മറികടന്നു. 33 റണ്‍സുമായി ആഷ്ലി ഗാര്‍ഡ്നറും 28 റണ്‍സുമായി ക്യാപ്റ്റന്‍ മേഗന് ലാനിങ്ങും പുറത്താതെ നിന്നു.
ഓസ്ട്രേലിയയുടെ നാലാംലോകകിരീടമാണ് ഇത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 19.4 ഓവറില്‍ 105 റണ്‍സിന് പുറത്തായി. 43 റണ്‍സെടുത്ത ഡാനിയെല്ലെ വയറ്റിനും 25 റണ്‍സെടുത്ത ഹീതര്‍ നൈറ്റിനും മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ പിടിച്ചു നില്‍ക്കാനായത്.
ഓസീസിനായി ആഷ്ലി ഗാര്‍ഡ്നര്‍ മൂന്ന് വിക്കറ്റ് പിഴുതു. മേഗന് ഷൂട്ടും ജോര്‍ജീന വെയര്‍ഹാമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഓസീസ് താരം എല്ലിസ് പെറി ട്വന്റി-ട്വന്റി കരിയറിലെ നൂറാം വിക്കറ്റ് നേട്ടം സ്വന്തമാക്കിയതും ശ്രദ്ധേയമായി.
Discussion about this post