തൃശൂര്‍:ഇന്നലെ ഇന്ത്യയ്ക്ക് അഭിമാനനേട്ടം നേടികൊടുത്ത മേരികോം ആരാണ്. സച്ചിനെ ക്രിക്കറ്റിന്റെ കുലപതി എന്നൊക്കെ വിശേഷിപ്പിക്കുന്ന ആളുകളോടാണ് ചോദ്യം. വീട്ടില്‍ ആഹാരം പാകം ചെയ്ത് കുട്ടികളെ നോക്കി ഇരിക്കേണ്ട സ്ത്രീയാണ് എല്ലാ കടമ്പകളും മറികടന്ന് ബോക്‌സിങ്ങില്‍ നേട്ടങ്ങളുടെ കൂമ്പാരമൊരുക്കുന്നത്.
ആര്‍ത്തവമൊക്കെയുള്ള ഒരുകായിക ദൈവമാണ് മേരി കോം വിശേഷണം നല്‍കി യാക്കോബ് തോമസ് എന്ന അധ്യാപകന്‍. മൂന്ന് കുട്ടികളുടെ അമ്മയായ ഈ മുപ്പത്തിയഞ്ചുകാരി ഇടിക്കൂട്ടിലെ കരുത്തിന്റെ പര്യായമാകുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.
യാക്കോബ് തോമസിന്റെ കുറിപ്പ്….
ബോക്‌സിംഗ് കളിച്ചാല്‍ സ്ത്രീകളുടെ മുലയ്ക്ക് പ്രശ്‌നമുണ്ടാകും എന്നു പറഞ്ഞ് യൂറോപ്പിലൊരുകാലത്ത് സ്ത്രീകളെ വിലക്കിയിരുന്നത്രേ. സ്ത്രീകള്‍ വന്‍തോതില്‍ ബോക്‌സിംഗിലേക്ക് വന്നത് തടയാനാണ് ഇത്തരമൊരു വിലക്ക് കൊണ്ടുവന്നതെന്ന് വസ്തുത. ഏതായാലും ആ ആചാരമിപ്പോളില്ല എന്നറിയാം. ഇവിടെ പരിപാവനമായ ഇന്ത്യന്‍സംസ്‌കാരമനുസരിച്ച് മക്കളെയും നോക്കി വീട്ടിലിരിക്കേണ്ട ‘ഒരമ്മ’യാണ് തന്റെ കരിയറിനെ നിരന്തരം പൊളിച്ചെഴുതി ബോക്‌സിംഗില്‍ നേട്ടങ്ങളുടെ കൂമ്പാരമൊരുക്കുന്നത്. ഇവരെക്കുറിച്ചൊക്കെ നമുക്ക് എന്തുപറയാനുണ്ട്?
സച്ചിന്‍ ദൈവമാണെന്നു പറയുന്ന ഫാന്‍സുകളൊക്കെ ഇവരെക്കുറിച്ച് എന്തൊക്കെ പറയും?
ഏതായാലും കുടുംബത്തിനേക്കാള്‍ വലുത് കരിയറാന്നു പറയുന്ന മേരി കോം ‘ദൈവ’മാണെന്ന് പറയാം. ആര്‍!ത്തവമൊക്കെയുള്ള ഒരു കായിക ദൈവം.
Discussion about this post