ന്യൂഡൽഹി:ബാസ്‌ക്കറ്റ്‌ബോൾ ഇതിഹാസം കോബി ബ്രയാന്റിന്റെ വിയോഗത്തിൽ തേങ്ങി കായികലോകം. ഫുട്‌ബോൾ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയതാരനിര ബ്രയാന്റിനും മകൾ ജിയാനയ്ക്കും ആദരാഞ്ജലി അർപ്പിച്ച് രംഗത്തെത്തിയിിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് താരങ്ങൾ ആദരമർപ്പിച്ചത്.
കാലിഫോർണിയയിലെ കലബസാസ് മേഖലയിലെ കുന്നിൻ ചെരുവിൽ ഹെലികോപ്ടർ അപകടത്തിലാണ് അമേരിക്കയുടെ ബാസ്‌ക്കറ്റ്‌ബോൾ ഇതിഹാസം കോബി ബ്രയാന്റും മകൽ ജിയാന്നയുമടക്കം എട്ട്‌പേർ കൊല്ലപ്പെട്ടത്. കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.
അതേസമയം, ആദരമർപ്പിച്ച് ഇൻസ്റ്റഗ്രാം പേജിൽ കോബിയുടെ ചിത്രം പങ്കുവെച്ച് ലണയൽ മെസി കുറിച്ചതിങ്ങനെ: ‘എനിക്ക് പറയാൻ വാക്കുകളില്ല. കോബിന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും എന്റെ സ്‌നേഹം അറിയിക്കുന്നു. നിങ്ങളെ നേരത്തെ പരിചയപ്പെട്ടതിൽ സന്തോഷമുണ്ട്. നിങ്ങളോടൊപ്പം സമയം ചിലവഴിക്കാൻ കഴിഞ്ഞതിലും. ഇതിഹാസ താരങ്ങളായി കുറച്ചുപേർ മാത്രമേയുണ്ടാകൂ. അതിൽ ഒരാൾ നിങ്ങളാണ്.’
ക്രിസ്റ്റ്യാനോ റൊണാൾഡോ ട്വിറ്ററിലൂടെയാണ് കോബിയുടെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയത്. ‘കോബിയുടെയും മകളുടേയും മരണവാർത്ത ഞെട്ടലോടെയാണ് ഞാൻ കേട്ടത്. കോബി ഇതിഹാസ താരമാണ്. യുവതാരങ്ങൾക്ക് പ്രചോദനമാണ്. ഹെലികോപ്ടർ അപകടത്തിൽ മരിച്ച ആളുകളുടെ കുടുംബത്തേയും സുഹൃത്തുക്കളേയും എന്റെ ദു:ഖം അറിയിക്കുന്നു.’-ക്രിസ്റ്റ്യാനോ ട്വീറ്റ് ചെയ്തു.
So sad to hear the heartbreaking news of the deaths of Kobe and his daughter Gianna. Kobe was a true legend and inspiration to so many. Sending my condolences to his family and friends and the families of all who lost their lives in the crash. RIP Legend💔 pic.twitter.com/qKb3oiDHxH
— Cristiano Ronaldo (@Cristiano) January 26, 2020
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി കുട്ടിക്കാലത്ത് ടിവിയിൽ കോബിയുടെ മത്സരം കണ്ട ഓർമ്മ പങ്കുവെച്ചു. അപകടവാർത്ത കേട്ട് ഹൃദയം തകർന്നുവെന്നും കോഹ്‌ലി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
കായികലോകത്തിന് ഇന്ന് ദു:ഖ ദിനമാണെന്നായിരുന്നു രോഹിത് ശർമ്മയുടെ പോസ്റ്റ്. ഇതിഹാസതാരങ്ങളിൽ ഒരാൾക്കാണ് ഇന്ന് ലോകം വിട നൽകിയതെന്നും രോഹിത് ശർമ്മ കുറിപ്പിൽ പറയുന്നു.