മുംബൈ: പൃഥ്വി ഷാ ഞങ്ങളുടെ പ്രതീക്ഷയാണ് അവനെ സമ്മര്‍ദ്ദത്തിലാക്കരുത്.ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയം പൃഥ്വി ഷായെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി ഉപമിക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പറയുന്നു.
‘ അവന്റെ പ്രകടനത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. എന്നാല്‍ അവന് സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തില്‍ ആരുമായും താരതമ്യം ചെയ്യരുത്.’ എന്നായിരുന്നു കോഹ്‌ലി പറഞ്ഞത്.
ഷായില്‍ മികച്ച ക്രിക്കറ്റുണ്ടെന്നും അത് പാകപ്പെടുത്താന്‍ സമയം നല്‍കണമെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു. ആദ്യ മത്സരത്തിലെ പ്രകടനം തന്നെ ഷാ എത്രത്തോളം സൂക്ഷ്മാലുവാണെന്ന് തെളിയിക്കുന്നതാണെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.
Lovely to see such an attacking knock in your first innings, @prithvishaw! Continue batting fearlessly. #INDvWI pic.twitter.com/IIM2IifRAd
— Sachin Tendulkar (@sachin_rt) October 4, 2018
വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റത്തിനിറങ്ങിയ പൃഥ്വി ഷാ റെക്കോഡോടെ സെഞ്ച്വറി നേടിയിരുന്നു. ആദ്യ ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ചും 134 റണ്‍സ് നേടിയ പൃഥ്വിയായിരുന്നു.
Discussion about this post