ന്യൂഡല്‍ഹി: ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ താരമെന്ന റെക്കോര്‍ഡ് ഇന്ത്യയുടെ മേരി കോമിന്. ഉത്തരകൊറിയയുടെ കിം ഹ്യാങ് മിയെയാണ് മേരി കോം തോല്‍പ്പിച്ചത്. സെമിയില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ എതിരില്ലാത്ത അഞ്ച് പോയിന്റുകള്‍ക്കായിരുന്നു മേരി കോമിന്റെ വിജയം. സ്കോര്‍: 5-0.
തുടര്‍ച്ചയായ ആറാം സ്വര്‍ണമെന്ന അപൂര്‍വ്വനേട്ടം ലക്ഷ്യമിട്ടാകും മേരി കോം ഫൈനല്‍ പോരാട്ടത്തിനിറങ്ങുക. ഏഴാം മെഡല്‍ ഉറപ്പിച്ചതോടെ ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് മേരി കോം സ്വന്തമാക്കിയിരുന്നു. അഞ്ചു സ്വര്‍ണവും ഒരു വെള്ളിയുമായി അയര്‍ലന്‍ഡിന്റെ കാത്തി ടെയ്ലര്ക്കൊപ്പമായിരുന്നു മേരി ഇതുവരെ.
Discussion about this post