മയോര്‍ക്ക: ജന്മനാടിനെ കലിതുള്ളിയെത്തിയ ജലം വിഴുങ്ങുന്നത് കണ്ട് നോക്കി നില്‍ക്കാനാകാതെ സാധാരണക്കാരനായി രക്ഷക വേഷത്തില്‍ അവതരിച്ചിരിക്കുകയാണ് ടെന്നീസ് ലോകത്തെ സൂപ്പര്‍താരം റാഫേല്‍ നദാല്‍. പ്രളയം സ്പെയിനിലെ ഒരു ദ്വീപിനെ തകര്‍ത്തപ്പോള്‍ രക്ഷകനായി എത്തുകയായിരുന്നു ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍. മയോര്‍ക്ക ദ്വീപിലുണ്ടായ പ്രളയക്കെടുതികളിലാണ് നദാല്‍ നേരിട്ടു രക്ഷാപ്രവര്‍ത്തനം നടത്തിയത്. നദാലിന്റെ ജന്മസ്ഥലമാണ് മയോര്‍ക്ക.
Three-time Laureus Award winner and tennis icon @RafaelNadal pitches in to help flood victims in the nearby Majorcan town of Sant Llorenç des Cardassar.
Class on and off the court! 🙌 pic.twitter.com/WXPXOZskVL
— Laureus (@LaureusSport) October 10, 2018
ചൊവ്വാഴ്ച ദ്വീപിനെ പിടിച്ചുലച്ച പ്രളയത്തിനു ശേഷം റോഡിലെ ചളി നീക്കം ചെയ്യാനും വീടുകള്‍ വൃത്തിയാക്കാനുമെല്ലാം നദാല്‍ നേരിട്ടിറങ്ങുകയായിരുന്നു. തന്റെ ടെന്നീസ് അക്കാദമി വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് തുറന്നു നല്‍കാനും താരം തയ്യാറായി.
സ്പാനിഷ് മാധ്യമമായ എഎസ് പുറത്തു വിട്ട വീഡിയോയിലൂടെയാണ് പതിനേഴു തവണ ഗ്രാന്‍ഡ്സ്ലാം നേടിയ താരത്തിന്റെ സത്പ്രവൃത്തി ലോകമറിഞ്ഞത്. നിരവധി ആളുകള്‍ നദാലിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്തു വരുന്നുണ്ട്.
Helping with his own hands and big heart! He is really the one and the only! Love you so much Rafael Nadal! pic.twitter.com/orCNInE7lb
— Mags 3️⃣x1️⃣1️⃣ (@RAFAaddicted) October 10, 2018
അതേസമയം, കേരളത്തെ പ്രളയം മുക്കി കളയുന്നിനിടെ, നിരവധി ആളുകള്‍ രക്ഷാപ്രവര്‍ത്തനവുമായി മുന്നിട്ടിറങ്ങിയിരുന്നു. പല സൂപ്പര്‍താരങ്ങളും സെലിബ്രിറ്റി പരിവേഷങ്ങള്‍ ഉപേക്ഷിച്ച് സാധാരണക്കാരായാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. അതെ മാതൃകയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ നദാലിന് ലോകമെമ്പാടു നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
Discussion about this post