ന്യൂ കേമ്പ്; സ്പാനിഷ് ഫുട്ബോള്‍ ലീഗിലെ ബദ്ധവൈരികളായ ബാഴ്സിലോണയും റയല്‍ മാഡ്രിഡും തമ്മില്‍ ഏറ്റുമുട്ടുന്ന എല്‍ ക്ലാസ്സിക്കോ ഇന്ന് രാത്രി 12.30 ന് . ഈ സീസണില്‍ പതിനാറ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മുപ്പത്തി അഞ്ച് പോയിന്റുകള്‍ വീതം നേടി രണ്ടു ടീമുകളും ഒപ്പത്തിനൊപ്പമാണന്നത് ഇന്നത്തെ മത്സരത്തിന് വീറും വാശിയും കൂട്ടുമെന്നുറപ്പാണ്.
പതിനാറു മത്സരങ്ങളില്‍ നിന്ന് പതിനെന്ന് വിജയവും രണ്ട് സമനിലയും മൂന്ന് തോല്‍വിയുമാണ് ബാഴ്സക്കുള്ളതെങ്കില് റയല്‍ മാഡ്രിഡിന് പത്തു വിജയവും അഞ്ച് സമനിലയും ഒരു തോല്‍വിയുമാണ് ഉള്ളത് .
ലാലിഗയില്‍ ഇരു ടീമുകളും പരസ്പരം 179 തവണ ഏറ്റുമുട്ടിയപ്പോള്‍ 72 തവണ വീതമാണ് ഇരു ടീമുകളും വിജയിച്ചത്. 35 തവണ സമനിലയും ആയി . കിങ്ങ്സ് കപ്പില്‍ 36 തവണ ഏറ്റുമുട്ടിയപ്പോള്‍ റയല്‍ വിജയിച്ചത് 12 തവണയും ബാഴ്സ 16 തവണയും ആയിരുന്നു. 8 മത്സരങ്ങള്‍ സമനിലയിലുമായി .
ചാമ്പ്യന്‍സ് ലീഗിലെ 8 മത്സരങ്ങളില്‍ മൂന്ന് മത്സരങ്ങള്‍ റയലിന് ജയിക്കാനായപ്പോള്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ബാഴ്സക്ക് ജയിക്കാനായത്. മൂന്ന് മത്സരങ്ങള്‍ സമനിലയിലുമായി. മറ്റുള്ള 20 മത്സരങ്ങളില്‍ നിന്ന് 8 മത്സരങ്ങള്‍ റയല്‍ ജയിച്ചപ്പോള്‍ ആറ് മത്സരങ്ങള്‍ ബാഴ്സയും ജയിച്ചിട്ടുണ്ട് .
ഇതു വരെ ആകെ പരസ്പ്പരം കളിച്ച 242 മത്സരങ്ങളില്‍ നിന്ന് 95 മത്സരങ്ങള്‍ റയലും 96 മത്സരങ്ങള്‍ ബാഴ്സയും ജയിച്ചപ്പോള്‍ സമനിലയില്‍ കലാശിച്ചത് 51 മത്സരങ്ങളാണ് .
ലയണല്‍ മെസ്സി – ലൂയിസുവരസ് – അന്റോണിയോ ഗ്രീന്‍സ് മാന്‍ എന്നിവരടങ്ങുന്ന മുന്നേറ്റനിരയില്‍ ബാഴ്സ പ്രതീക്ഷ വെക്കുമ്പോള്‍ റയലിന്റെ പ്രതീക്ഷ മധ്യനിര താരങ്ങളായ കാസെമിറോ – ടോണി ക്രൂസ് – വാല്വെര്ദെ എന്നിവരിലാണ് . പരിക്കില്‍ നിന്ന് മുക്തനായി ഹസാര്‍ഡ് തിരിച്ചെത്തിയാല്‍ റയലിന്റെ മുന്നേറ്റനിര കുടുതല്‍ കരുത്തരാകും. ബാഴ്സയുടെ തട്ടകമായി ന്യൂ കേമ്പില്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12:30 നാണ് മത്സരം .
Discussion about this post