സഞ്ജു സാംസണ്‍ കളിക്കില്ല: ഇന്ത്യയ്ക്ക് ബാറ്റിംഗ്

തിരുവനന്തപുരം: ആരാധകര്‍ക്ക് നിരാശ, വിന്‍ഡീസിനെതിരായ കാര്യവട്ടം ട്വന്റി 20യില്‍ മലയാളിതാരം സഞ്ജു സാംസണ്‍ കളിക്കില്ല. ടോസ് നേടിയ വിന്‍ഡീസ് ബോളിങ് തിരഞ്ഞെടുത്തു. രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലുമാണ് ക്രീസില്‍.

ആദ്യമത്സരത്തില്‍ പുറത്തിരുന്ന സഞ്ജുവിന് സ്വന്തം തട്ടകത്തില്‍ ടീം മാനേജ്മെന്റ് അവസരം നല്‍കുമോയെന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ നിലവില്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി.

വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിക്കൊളാസ് പുരാന്‍ മടങ്ങിയെത്തി. വിന്‍ഡീസിനെതിരെ ട്വന്റി 20യില്‍ തുടര്‍ച്ചയായ എട്ടാം ജയവും ഒപ്പം മറ്റൊരു പരമ്പര ജയവും ലക്ഷ്യമിട്ടാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ പടയൊരുക്കം.

ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ വിന്‍ഡീസിന്റെ 207 റണ്‍സ് പിന്തുടര്‍ന്നു ജയിച്ച ഇന്ത്യ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. ഇന്ന് ജയിച്ചാല്‍ മൂന്ന് മത്സര പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം.

Exit mobile version