കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ്-ഗോ വ എഫ്സി പോരാട്ടം ആദ്യപകുതി പുരോഗമിക്കുമ്പോള്‍ ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയാണ്. ബ്ലാസ്റ്റേഴ്സിനായി സ്പാനിഷ് താരം സെര്‍ജിയോ സിഡോഞ്ചയും ഗോവയ്ക്കായി സെനഗല്‍ താരം മൊര്‍ത്താദ ഫാളും ഗോള്‍ നേടി. 41ാം മിനിറ്റിലാണ് സെനഗല്‍ താരം മൊര്‍ത്താദ ഫാളിലൂടെ ഗോവയ്ക്ക് സമനില നേടിയത്. അഞ്ചു കളികളില്‍നിന്ന് നാലു പോയിന്റുമായി നിലവില്‍ ഒന്‍പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
ഗോവയ്ക്കെതിരായ മത്സരത്തിനുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനില്‍ സഹല്‍ അബ്ദുല്‍ സമദ് ആദ്യ ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്. യുവതാരം കെപി രാഹുല്‍ പകരക്കാരുടെ ബെഞ്ചിലുമില്ല. മലയാളി താരം ടി.പി. രഹനേഷാണ് ഗോള്‍കീപ്പര്‍. കെ.പ്രശാന്താണ് ആദ്യ ഇലവനിലുള്ള മൂന്നാമത്തെ മലയാളി.
ബ്ലാസ്റ്റേഴ്സ് പുതുതായി ടീമിലെത്തിച്ച മാസിഡോണിയന്‍ താരം വ്ലാട്കോ ദ്രൊബറോവ് ആദ്യ ഇലവനിലുണ്ട്. ഇതോടെ മലയാളി താരം അബ്ദുല്‍ ഹക്കു പകരക്കാരുടെ ബെഞ്ചിലേക്കു മാറി. രാജു ഗെയ്ഗ്വാദ്, മുഹമ്മദ് റാക്കിപ്, ജെസ്സല്‍ കാര്‍ണെയ്റോ എന്നിവരാണ് പ്രതിരോധത്തില്‍. സെര്‍ജിയോ സിഡോഞ്ച, ജീക്സണ് സിങ് എന്നിവര്‍ക്കൊപ്പം സഹലും പ്രശാന്തും മധ്യത്തില്‍. മുന്നേറ്റത്തില്‍ ഓഗ്ബെച്ചെ മെസ്സി ദ്വയം. ഗോവക്കാരുടെ ഗോളടി യന്ത്രം ഫെറാന്‍ കോറോമിനാസ് ഇന്നു കളിക്കുന്നില്ല.
Discussion about this post