കൊൽക്കത്ത: ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിന് തുടക്കം. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുത്തു. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം. ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഇന്ത്യയും ബംഗ്ലാദേശും ആദ്യമായി ഒരു ഡേനൈറ്റ് ക്രിക്കറ്റ് ടെസ്റ്റിന് ഇറങ്ങുമ്പോൾ പിങ്ക് ബോളിന്റെ സ്വഭാവം എന്താകുമെന്ന ചർച്ചകളാണെവിടെയും.
ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ബംഗ്ലാദേശ് ക്യാപ്റ്റൻ മൊമിനുൾ ഹഖും ഇതേ ആശങ്കയാണ് പങ്കുവെയ്ക്കുന്നത്. ക്യാച്ചിങ്, ത്രോയിങ് എന്നിവയും വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന് ക്യാപ്റ്റന്മാർ പറയുന്നു.
ഇതേ ഗ്രൗണ്ടിൽ പിങ്ക് ബോളിൽ സിഎബി സൂപ്പർ ലീഗിൽ കളിച്ചിട്ടുള്ളവരാണ് മുഹമ്മദ് ഷമിയും വൃദ്ധിമാൻ സാഹയും. ഷമി അന്ന് രണ്ട് ഇന്നിങ്സുകളിലായി ഏഴ് വിക്കറ്റ് നേടിയിരുന്നു.
പൂജാര, വിഹാരി, മായങ്ക് അഗർവാൾ തുടങ്ങിയവർ ദുലീപ് ട്രോഫിയിൽ പിങ്ക് ബോളിൽ കളിച്ചിട്ടുണ്ടെന്നത് മാത്രമാണ് ഇന്ത്യയുടെ പിങ്ക് ബോൾ അനുഭവ സമ്പത്ത്.
Bangladesh have won the toss and will bat first in the #PinkBallTest @Paytm #INDvBAN pic.twitter.com/LCTkWZ6bKM
— BCCI (@BCCI) November 22, 2019
Discussion about this post