തിരുവനന്തപുരം: വീണ്ടും സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റിൽ നിരാശപ്പെടുത്തുന്ന പ്രകടനവുമായി സഞ്ജു സാംസൺ. തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു നിരാശയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ന് വിദർഭയ്്ക്കെതിരായ മത്സരത്തിൽ സഞ്ജുവിന് ഒമ്പത് റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. രണ്ട് ബൗണ്ടറികൾ നേടി ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും പിന്നീടത് മുതലാക്കാൻ സാധിച്ചില്ല. സഞ്ജുവിന്റെ ആദ്യ മത്സരത്തിൽ താരം 12 റൺസിന് പുറത്തായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളം 16 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുത്തിട്ടുണ്ട്. സഞ്ജുവിന് പുറമെ വിഷ്ണു വിനോദ് (13), ജലജ് സക്സേന (13), സച്ചിൻ ബേബി (39), എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ഒരു റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനും റോബിൻ ഉത്തപ്പയും(31) മാണ് ക്രീസിൽ.
ഇതുവരെ മൂന്ന് മത്സരങ്ങൾ കളിച്ച കേരളം തമിഴ്നാടിനോട് മാത്രമാണ് പരാജയപ്പെട്ടത്. മണിപ്പൂർ, ത്രിപുര എന്നിവർക്കെതിരെ കേരളം വിജയിച്ചിരുന്നു.
Discussion about this post