സൂറിച്ച്: ഇതിഹാസതാരം റോജര്‍ ഫെഡററെ സെമിയില്‍ അട്ടിമറിച്ച് എത്തിയ ‘സ്വരേവ്’ ബ്രദേഴ്സിലെ ഇളയവന് അലക്സാണ്ടര്‍ സ്വരേവ് എടിപി ഫൈനല്‍ കിരീടം സ്വന്തമാക്കി. സ്വരേവിന്റെ ആദ്യ കിരീടമാണിത്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെയാണ് സ്വരേവ് അട്ടിമറിച്ചത്.
ആറാം കിരീടമെന്ന റോജര്‍ ഫെഡററുടെ റെക്കോര്‍ഡിന് ഒപ്പമെത്താനുള്ള സുവര്‍ണ്ണാവസരം ആയിരുന്നു ഇന്നലെ ജോക്കോവിച്ചിന്. സ്കോര്‍ 6-4,6-3.
ലോക റാങ്കിങ്ങില്‍ ആദ്യ 8 സ്ഥാനങ്ങളിലുള്ള കളിക്കാര്‍ മത്സരിക്കുന്ന ടൂര്‍ണമെന്റാണ് എടിപി ടൂര്‍ ഫൈനല്‍സ്. രണ്ട് ഗ്രൂപ്പുകളായിട്ടാണ് മത്സരം. അതുകൊണ്ട് തന്നെ സാധാരണ ടെന്നീസ് ടൂര്‍ണമെന്റുകള്‍ പോലെ നോക്കൗട്ട് രീതിയില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ നോവാക് ജോക്കോവിച്ചിനോടേറ്റ മധുര പ്രതികാരം കൂടിയായി സാഷയുടെ ഈ വിജയം.
ഡബിള്‍സ് വിഭാഗത്തില്‍ നേട്ടങ്ങള്‍ കൊയ്യുന്ന ജാക്ക് സോക്ക് മൈക്ക് ബ്രയാന്‍ ജോഡികള്‍ എടിപി ഫൈനല്‍സ് കിരീടവും സ്വന്തമാക്കി.
Discussion about this post