കൊച്ചി: ഐഎസ്എല്ലില്‍ ആറാം സീസണിലെ ആദ്യമത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് എടികെ. ആറാം മിനിറ്റില്‍ മനോഹരമായ ഗോളിലൂടെ ഐറിഷ് താരം കാള്‍മാക് ഹഗ് ആണ് കൊല്‍ക്കത്തയെ മുന്നിലെത്തിച്ചത്.
ആദ്യ ഇലവനില്‍ മലയാളി താരം പ്രശാന്ത് മാത്രമാണ് ഇടംപിടിച്ചത്. പ്രശാന്ത് മാത്രമാണ് ടീമിലെ മലയാളി. ജെസ്സെല്‍, സുയിവര്‍ലൂണ്‍, ജൈറോ, റാകിപ് എന്നിവരാണ് പ്രതിരോധത്തില്‍. ബിലാല്‍ ആണ് ബ്ലാസ്റ്റേഴ്‌സ് വല കാക്കുന്നത്. ഹാളിചരണ്‍, മൗഹ്മദു, പ്രശാന്ത്, ജീക്‌സണ്‍, സിഡോഞ്ച, എന്നിവര്‍ മധ്യനിരയില്‍ അണിനിരക്കുന്നു. ക്യാപ്റ്റന്‍ ഒഗ്‌ബെചെ ആണ് ഏക സ്‌ട്രൈക്കര്‍.
അതേസമയം, മത്സരത്തിന് മുന്നോടിയായി ചലച്ചിത്ര താരങ്ങള്‍ അണിനിരന്ന ഉദ്ഘാടന ചടങ്ങ് നടന്നു. ദുല്‍ഖര്‍ സല്‍മാനും ബോളിവുഡ് താരങ്ങളായ ടൈഗര്‍ ഷെറോഫും ദിഷ പട്ടാണിയും ഉദ്ഘാടന പരിപാടി കെങ്കേമമാക്കി. മഴ ഭീഷണിക്കിടെയായിരുന്നു പരിപാടി നടന്നത്.
Discussion about this post