ഉലാൻ-ഉൽദെ: ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി മെഡൽ. 48 കിലോഗ്രാം വിഭാഗം ഫൈനലിൽ തോൽവി രുചിച്ചതോടെയാണ് മഞ്ജുവിന് അരങ്ങേറ്റ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.
ഫൈനലിൽ റഷ്യയുടെ എകതെരീന പാൽചേവയാണ് മഞ്ജുവിനെ തോൽപിച്ചത്. ഈ ലോകചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് പത്തൊൻപതുകാരിയായ മഞ്ജു.
മുൻ ലോകചാമ്പ്യൻ മേരി കോമിന് കഴിഞ്ഞ ദിവസം വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ജമുന ബൊറോ, ലവ്ലിന ബെഗോഹെയ്ൻ എന്നിവരാണ് വെങ്കലം നേടിയ മറ്റ് ഇന്ത്യൻ വനിതാ ബോക്സർമാർ.