മുൻ ലോക ചാമ്പ്യനെ അട്ടിമറിച്ച് ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിൽ

ഉലാൻഉദെ: ആദ്യമായി പങ്കെടുക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ തന്നെ അട്ടിമറി ജയത്തോടെ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിൽ പ്രവേശിച്ചു. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ മുൻ ലോകചാമ്പ്യൻ തായ്ലൻഡിന്റെ ചുതാമത് രക്സാതിനെ തോൽപ്പിച്ചാണ് മഞ്ജു ഫൈനലിൽ പ്രവേശിച്ചത്. സ്‌കോർ: 4-1.

ഞായറാഴ്ചയാണ് മഞ്ജുവിന്റെ ഫൈനൽ. 54 കിലോഗ്രാം വിഭാഗത്തിൽ ജമുന ബോറോയും 69 കിലോഗ്രാം വിഭാഗത്തിൽ ലവ്ലിന ബൊഗൊഹെയ്നും സെമിഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ലോകചാമ്പ്യൻ മേരി കോം 51 കിലോഗ്രാം വിഭാഗത്തിന്റെ സെമിയിൽ തോറ്റു പുറത്തായി. താരത്തിന് വെങ്കലം മാത്രമാണ് ലഭിക്കുക.

തുർക്കിയുടെ ബെസെനാസ് കാകിരോഗ്ലുവിനോടാണ് മേരി കോം പരാജയപ്പെട്ടത്. മേരിയുടെ തോൽവിക്കെതിരേ ഇന്ത്യ അപ്പീൽ നൽകിയെങ്കിലും അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി അപ്പീൽ തള്ളിയിരുന്നു.

Exit mobile version