മൊഹാലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 150 റണ്‍സ് എന്ന വിജയ ലക്ഷ്യം ഇന്ത്യ ഒരോവര്‍ ബാക്കി നില്‍ക്കേ മറികടക്കുകയായിരുന്നു. സ്കോര്‍: ദക്ഷിണാഫ്രിക്ക 149/5(20 ഓവര്‍), ഇന്ത്യ 151/3 (19 ഓവര്‍).
വിരാട് കോഹ്ലിയുടെ മിന്നുന്ന പ്രകടനമാണ് ടീം ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 52 പന്തുകളില്‍ നിന്ന് 72 റണ്‍സുമായി കോഹ്ലി പുറത്താകാതെ നിന്നു. ഇതോടെ ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായും അദ്ദേഹം മാറി. 40 റണ്‍സെടുത്ത ശിഖര്‍ ധവാന് മികച്ച പ്രകടനം കാഴ്ച വെച്ചു. ദീപക് ചാഹര്‍ രണ്ടും നവദീപ് സൈനി, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി
37 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത ക്വിന്റണ്ഡി കോക്ക്, 43 പന്തില്‍ നിന്ന് 49 റണ്‍സെടുത്ത ടെമ്ബ ബവുമ എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ സ്കോറിലെത്തിച്ചത്.
ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. അവസാന മത്സരം ഞായറാഴ്ച്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും.
Discussion about this post