ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമായ കായികതാരം ഹിമ ദാസിന് യൂനിസെഫി(യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍’സ് ഫണ്ട്)ന്റെ ആദരം. ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സിലെ സ്വര്‍ണ നേട്ടവുമായാണ് ഹിമ കായികപ്രേമികളെ അമ്പരപ്പിച്ചത്.
ഇതിനു പിന്നാലെയാണ് ആസാം സ്വദേശിയായ ഹിമയെ യൂത്ത് അംബാസഡറായി യൂനിസെഫ് പ്രഖ്യാപിച്ചു. യൂനിസെഫ് യുവാക്കള്‍ക്കിടയില്‍ നടത്തുന്ന പരിപാടികളില്‍ ഹിമ ദാസ് പങ്കാളിയാവും. ഇന്ത്യയില്‍ നിന്നുള്ള യൂനിസെഫിന്റെ ആദ്യത്തെ യൂത്ത് അംബാസഡറാണ് ഹിമ.
ലോക അണ്ടര്‍-20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി ഹിമ ചരിത്രം സൃഷ്ടിച്ചിരുന്നു. പിന്നീട് 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ താരം സ്വര്‍ണ്ണവും വെള്ളിയും നേടിയിരുന്നു.
Meet our Youth Ambassador, Hima Das!
The Asian Games medallist is @UNICEF India’s first ever youth ambassador as part of #WorldChildrensDay celebration.#GoBlue pic.twitter.com/4WYieI6MhB— UNICEF India (@UNICEFIndia) November 14, 2018
Discussion about this post