ഷിംല: മഴ മൂലം ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു. രാത്രി ഏഴ് മണിക്കായിരുന്നു മത്സരം തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ടോസിടാന്‍ പോലും കഴിയാത്ത വിധമുള്ള മഴയായിരുന്നു.
മഴകുറഞ്ഞാല്‍ വൈകിട്ട് 7.30ന് മത്സരം തുടങ്ങാമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, മഴ ശക്തമായി തുടര്‍ന്നതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. സെപ്റ്റംബര്‍ 18 ന് മൊഹാലിയിലാണ് രണ്ടാം ടി20.
The rains continue and the match has officially been called off. See you in Chandigarh for the 2nd T20I #INDvSA pic.twitter.com/BjZ9Y7QAf2
— BCCI (@BCCI) 15 September 2019
Discussion about this post