പാരീസ്: യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്കാരം ലിവർപൂൾ താരം വിർജിൽ വാൻഡൈക്കിനെ തേടിയെത്തി. മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മറികടന്നാണ് മികച്ച യൂറോപ്യൻ ഫുട്ബോളർ പട്ടം ലിവർപൂൾ താരമായ വാൻഡൈക്ക് നേടിയെടുത്തത്.
യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയറാവുന്ന ആദ്യ ഡിഫൻഡറാണ് ഡച്ചുകാരനായ വാൻഡൈക്ക്. ഇംഗ്ലണ്ടിന്റെ ലൂസി ബ്രോൺസാണ് വുമൺ പ്ലെയർ ഓഫ് ദ ഇയർ.
മികച്ച ഫോർവേഡായി ബാഴ്സലോണയുടെ ലയണൽ മെസിയും ഗോളിയായി ലിവർപൂളിന്റെ ആലിസൺ ബെക്കറും മിഡ്ഫീൽഡറായി അയാക്സിന്റെ ഫ്രെങ്കി ഡി ജോംഗും ഡിഫൻഡറായി വാൻഡൈക്കും തിരഞ്ഞെടുക്കപ്പെട്ടു. യൂവേഫ ഈ പുരസ്കാരം തുടങ്ങിയതിന് ശേഷം 3 തവണ റൊണാൾഡോ ( 2014, 2016, 2017 )യും 2011 ലും 2015 ലും മെസിയും ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.