കഴിഞ്ഞ സീസണില്‍ എസി മിലാനിലേക്ക് പോയിരുന്ന ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ബൊണൂചി ഈ വര്‍ഷം തിരിച്ച് യുവന്റസിലേക്ക് എത്തിയിരുന്നു. അതേസമയം കഴിഞ്ഞ സീസണ് അവസാനം യുവന്റസ് വിട്ടത് തന്റെ പിഴവ് ആണെന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
2016 -17 സീസണിലെ അവസാന മാസങ്ങളില്‍ താന്‍ കടന്നു പോയ പ്രശ്നങ്ങളാണ് താന്‍ ക്ലബ് വിടാനുള്ള കാരണമെന്ന് ബൊണൂചി പറഞ്ഞു. രോഷം കൊണ്ട് എടുത്ത തീരുമാനം ആയിരുന്നു അത് എന്നും തെറ്റായിരുന്നു എന്നും ബൊണൂചി പറഞ്ഞു.
തന്റെ കരിയറിനും വ്യക്തി ജീവിതത്തിനും ആ മാറ്റം മോശം കാലമായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആ പോക്കില്‍ തനിക്ക് പ്രിയപ്പെട്ട ആരാധകരെയും സുഹൃത്തുക്കളെയും നഷ്ടമായി. യുവന്റസ് തന്നെ തിരിച്ച് എടുത്തതില്‍ സന്തോഷമുണ്ട് എന്നും, ഒരിക്കലും ഞാന്‍ ക്ലബ് വിട്ടിരുന്നില്ല എന്ന തരത്തിലായിരുന്നു ക്ലബിന്റെയും സഹതാരങ്ങളുടെയും പെരുമാറ്റം എന്നും ബൊണൂചി പറഞ്ഞു
Discussion about this post