ബാസൽ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യൻ താരം സായ് പ്രണീത് പുറത്ത്. ലോക ഒന്നാം നമ്പർ താരം ജപ്പാന്റെ കെന്റോ മൊമോട്ടയോട് പരാജയപ്പെട്ടാണ് സായ് പ്രണീത് ഫൈനൽ കാണാതെ പുറത്തായത്. സെമിയിൽ പരാജയപ്പെട്ടെങ്കിലും സായ്ക്ക് വെങ്കലത്തിന് അർഹതയുണ്ട്.
42 മിനുട്ട് മാത്രം നീണ്ട മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് സായ് പ്രണീത് മുട്ടുമടക്കിയത്. സ്‌കോർ: 21-13, 21-8. സെമിയിൽ പരാജയപ്പെട്ടെങ്കിലും പ്രകാശ് പദുക്കോണിന് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ചര്തിരം കുറിക്കാനും സായ് പ്രണീതിനായി.
വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ പിവി സിന്ധു ചെൻ യു ഫൈയെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നു. തുടർച്ചയായി മൂന്നാം തവണയാണ് സിന്ധു ഫൈനലിൽ കടക്കുന്നത്. സ്‌കോർ: 21-7, 21-14.
Discussion about this post