കൊച്ചി: തുടർച്ചയായ സീസണുകളിലെ തിരിച്ചടികൾക്ക് മറുപടി നൽകാൻ കേരളാ ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിന്റെ പുതിയ സീസണിനൊരുങ്ങുന്നു. ഐഎസ്എൽ ആറാം സീസൺ തീയതികൾ പ്രഖ്യാപിച്ചു. കൊച്ചിയിലാണ് ഏറ്റവും കൂടുതൽ ആരാധകരുള്ള രാജ്യത്തെ ഫുട്ബോൾ മാമാങ്കത്തിന്റെ കൊടിയേറ്റം.
ഒക്ടോബർ 20ന് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും എടികെയും ഏറ്റുമുട്ടും. തുടർച്ചയായ മൂന്നാം സീസണിലാണ് ഉദ്ഘാടന മൽസരത്തിൽ ബ്ലാസ്റ്റേഴ്സും എടികെയും നേർക്കുനേർ വരുന്നത്. വൈകുന്നേരം 7.30നാണ് മത്സരം. ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരവും കൊച്ചിയിൽ തന്നെയാണ്. ഒക്ടോബർ 24ന് നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികൾ.
അഞ്ചു മാസത്തോളം നീളുന്ന ലീഗ് അവസാനിക്കുക മാർച്ച് ആദ്യവാരമാവും. ലീഗ് ഘട്ടം 2020 ഫെബ്രുവരി 23ന് അവസാനിക്കും. ഇത്തവണയും പ്ലേ ഓഫ് ഉണ്ടാകും. ഒക്ടോബർ 20ന് ആരംഭിക്കുന്ന സീസണിൽ നവംബർ 10 മുതൽ 22വരെ ഇടവേളയായിരിക്കും. രാജ്യാന്തര മത്സരങ്ങളുള്ളതിനാലാണ് ഈ സമയത്ത് ഇടവേള. തിങ്കൾ, ചൊവ്വ ഒഴികെ ആഴ്ചയിലെ മറ്റു ദിവസങ്ങളിലെല്ലാം മത്സരമുണ്ടാവും. ലീഗ് ഘട്ടത്തിൽ ആകെ 90 മൽസരങ്ങളാണ് നടക്കുക.
Discussion about this post