ഗയാന: ട്വന്റി ട്വന്റി മത്സരത്തിന് മുമ്പ് ഹര്‍മന്‍പ്രീത് കൗര്‍ വീണ്ടും നായികയായി ആയി. ഇന്നലെ നടന്ന മത്സരത്തിന് തൊട്ടുമുമ്പ് ദേശീയഗാനത്തിനായി അണിനിരന്ന പെണ്‍കുട്ടിയുടെ അസ്വസ്ഥത മനസിലാക്കിയ ഹര്‍മന്‍ ദേശീയഗാനം കഴിഞ്ഞ ഉടനെ കുട്ടിയെ സ്വന്തം കൈകളില്‍ കോരിയെടുത്ത് അധികൃതരുടെ അടുത്തേക്ക് ഓടുകയായിരുന്നു. കനത്ത ചൂട് കാരണം കുട്ടി തളര്‍ന്നുപോകുകയായിരുന്നു.
ദേശീയഗാനം തുടങ്ങുന്നതിന് മുമ്പ് തന്നെ തനിക്ക് മുന്നിലായി നിന്ന പെണ്‍കുട്ടി ഹര്‍മനോട് അസ്വസ്ഥയുള്ള കാര്യം പറഞ്ഞിരുന്നു. എന്നാല്‍ കുട്ടി വീഴുമെന്ന് ഉറപ്പായപ്പോള്‍ ദേശീയഗാനം നടക്കുന്നതിനിടെ ഹര്‍മന്‍ ചേര്‍ത്ത് പിടിച്ചിരുന്നു.
ദേശീയഗാനം കഴിഞ്ഞ ഉടന്‍ അവര്‍ കുട്ടിയെ എടുത്ത് ഓടുകയായിരുന്നു. ഉടന്‍ തന്നെ സ്റ്റേഡിയത്തിലെ ഓഫീഷ്യല്‍സ് ഹര്‍മന്റെ സമീപമെത്തുകയും കുട്ടിയെ ഏറ്റുവാങ്ങുകയും ചെയ്തു.
അതേസമയം വനിതാ ട്വന്റി ട്വന്റിയില്‍ ഇന്ത്യ രണ്ടാം ജയം സ്വന്തമാക്കി. പാകിസ്താന്‍ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. വെറ്ററന്‍ താരം മിതാലി രാജിന്റെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് ജയം എളുപ്പമാക്കിയത്.
— Mushfiqur Fan (@NaaginDance) November 11, 2018
















Discussion about this post