വൈദ്യശാസ്ത്രത്തിലെ നാഴികകല്ല്; തലച്ചോറടക്കം മുഴുവന്‍ ശരീരഭാഗങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ച് കൊച്ചിയില്‍ നടന്ന അത്യപൂര്‍വ്വ ശസ്ത്രക്രിയ വിജയത്തില്‍

special surgery,kochi

കൊച്ചി: വൈദ്യശാസ്ത്ര രംഗത്ത് വീണ്ടുമൊരു നാഴികകല്ലിന് സാക്ഷ്യം വഹിച്ച് കൊച്ചി. തലച്ചോറടക്കം മുഴുവന്‍ ശരീരഭാഗങ്ങളുടെ പ്രവര്‍ത്തനവും അരമണിക്കൂറിലേറെ നിര്‍ത്തിവച്ചു കൊണ്ട് കൊച്ചിയില്‍ നടന്ന അത്യപൂര്‍വ്വ ശസ്ത്രക്രിയ വിജയം കൈവരിച്ചു.

എറണാകുളം വിപിഎസ് ലേക്്‌ഷോര്‍ ആശുപത്രിയാണ് അപൂര്‍വ ശസ്ത്രക്രിയയ്ക്ക് വേദിയായത്. ഹൃദയത്തിലെ മഹാധമനിക്ക് ഗുരുതരരോഗം ബാധിച്ച എഴുപതുകാരനില്‍ മൂന്നര ലക്ഷം രൂപ ചെലവില്‍ നടത്തിയ ശസ്ത്രക്രിയ വിജയിച്ചതിന്റെ സന്തോഷത്തിലാണ് ആശുപത്രിയിലെ ഹൃദയാരോഗ്യ വിഭാഗം.

എഴുപതുകാരനായ ഗോപിനാഥനെ അയോട്ടിക് അന്യൂറിസം എന്ന രോഗം ബാധിച്ച നിലയിലാണ് വിപിഎസ് ലേക്്‌ഷോര്‍ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിലെത്തിച്ചത്. മഹാധമനിയെ ബാധിച്ച രോഗത്തിന് അതിസങ്കീര്‍ണമായ ശസ്ത്രക്രിയ മാത്രമായിരുന്നു പോംവഴി. ശരീരോഷ്മാവിനെ പതിനേഴ് ഡിഗ്രിയിലെത്തിച്ച് തലച്ചോറടക്കം മുഴുവന്‍ ശരീരഭാഗങ്ങളുടെയും പ്രവര്‍ത്തനം നാല്‍പത് മിനിട്ട് നിര്‍ത്തിവപ്പിച്ചു കൊണ്ടുളളതായിരുന്നു ശസ്ത്രക്രിയ.

അത്യാധുനിക യന്ത്രങ്ങളുടെയടക്കം സഹായത്തോടെ പത്തു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ ഗോപിനാഥന്റെ രോഗം പൂര്‍ണമായും ഭേദമായെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കുന്നു. മൂന്നര ലക്ഷം രൂപ ചെലവില്‍ നടത്തിയ ശസ്ത്രക്രിയയുടെ വിജയം സംസ്ഥാനത്തെ ഹൃദയാരോഗ്യ പരിചരണ രംഗത്ത് നാഴികകല്ലാണെന്നും ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു.

അത്യപൂര്‍വവും അതിസങ്കീര്‍ണവുമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കിടുകയാണ് ഹൃദ്രോഗവിദഗ്ധന്‍ ഡോക്ടര്‍ മൂസാകുഞ്ഞിയും അങ്കമാലിക്കാരന്‍ ഗോപിനാഥനും.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)