സൗദി അറേബ്യയില്‍ ആദ്യ മലയാള സിനിമ ഈ മാസം 14ന് പ്രദര്‍ശിപ്പിക്കും; സിനിമാ മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് സൗദി ഫിലിം കൗണ്‍സില്‍ കോഴ്‌സുകള്‍ പ്രഖ്യാപിച്ചു

soudi arebia,movie, film council

സൗദി: സൗദി അറേബ്യയില്‍ ആദ്യ മലയാള സിനിമ ഈ മാസം 14ന് പ്രദര്‍ശിപ്പിക്കും. സൗദിയില്‍ നില നിന്നിരുന്ന സിനിമാ പ്രദര്‍ശനത്തിനുള്ള വിലക്ക് മാറിയ ശേഷമുള്ള ആദ്യ മലയാള സിനിമയാണിത്. ആസിഫ് അലി നായകനായ ബിടെകാണ് പ്രദര്‍ശിപ്പിക്കുന്നത്. കഴിഞ്ഞ മാസമാണ് ഈ ചിത്രം റിലീസായത്. റിയാദ് പാര്‍ക്കിലെ വോക്‌സ് മള്‍ട്ടിപ്ലക്‌സില്‍ പ്രദര്‍ശിപ്പിക്കുക.

അതേസമയം, ഇതേ തീയ്യേറ്റര്‍ സമുച്ചയത്തില്‍ രജനീകാന്തിന്റെ കാല പ്രദര്‍ശനം പുരോഗമിക്കുന്നു. സൗദിയിലെ ആദ്യ ഇന്ത്യന്‍ സിനിമാ പ്രദര്‍ശനമാണ് കാലായുടേത്.

ഇതിനിടെ സിനിമാ മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് സൗദി ഫിലിം കൗണ്‍സില്‍ കോഴ്‌സുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആനിമേഷന്‍ കോഴ്‌സുകളാണ് ആദ്യ ഘട്ടത്തില്‍. ഇതിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. എന്ന സൈറ്റിലൂടെ ഈ മാസം 17 വരെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. അന്താരാഷ്ട്ര സിനിമാ കോച്ചിങ് കേന്ദ്രങ്ങളിലാകും പരിശീലനം. സിനിമാക്കഥ, തിരിക്കഥ എന്നിവയില്‍ കേന്ദ്രീകരിച്ചുള്ള കോഴ്‌സുകളും ഉടന്‍ രാജ്യത്ത് തുടങ്ങും. ജനറല്‍ അതോറിറ്റി ഫോര്‍ കള്‍ച്ചറിന് കീഴിലാണ് പദ്ധതികള്‍.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)