അമ്മയെ മകന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു; അതും പേരക്കുട്ടിയുടെ മുന്നില്‍ വച്ച്

Rape,India,crime,son raped mother

മധ്യപ്രദേശ്: മുത്തശ്ശിയെ ഏഴു വയസുള്ള പേരക്കുട്ടിയുടെ മുന്നില്‍വച്ച് 30കാരനായ മകന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. ബര്‍വാനി ജില്ലയിലെ സുറാനി ഗ്രാമത്തിലാണ് 45കാരിയായ അമ്മയെ 30കാരനായ മകന്‍ ബലാത്സംഗം ചെയ്തത്.

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ശാരീരിക വൈകല്യമുള്ള ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു മകന്റെ ക്രൂരത. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന അമ്മയെ മകന്‍ ആക്രമിക്കുകയായിരുന്നു. ഇത് എതിര്‍ത്തതിനെ തുടര്‍ന്ന് അവരുടെ കഴുത്തില്‍ ബലമായി പിടിച്ചായിരുന്നു പീഡനമെന്ന് സെന്‍ത്വാ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ്ജ് ദിനേശ് ചൌഹാന്‍ പറഞ്ഞു. മുത്തശ്ശിയെ പീഡിപ്പിക്കുന്നത് കണ്ട കൊച്ചുമകന്‍ ഭയം കാരണം മിണ്ടാതിരിക്കുകയായിരുന്നു.

ഭാര്യയുമായി പിരിഞ്ഞ പ്രതി തന്റെ മൂന്ന് മക്കളുമായി മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.
സംഭവത്തിന് ശേഷം വീട്ടില്‍ നിന്നും കൊച്ചുമക്കളെയും കൂട്ടി ഇവര്‍ അടുത്തുള്ള കൃഷിസ്ഥലത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പീഡനവിവരം ബന്ധുക്കളെ അറിയിച്ചശേഷം പൊലീസില്‍ പരാതിനല്‍കുകയായിരുന്നു. പൊലീസ് പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)