ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര പങ്കുവെച്ച പശുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. വിശുദ്ധ പശു ഭാവി പ്രവചിക്കുമെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം ഒരു കുറിപ്പും റോബര്‍ട്ട് വദ്ര പങ്കുവെച്ചിട്ടുണ്ട്. തെരവിലൂടെ സഞ്ചരിക്കുമ്പോഴാണ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.
ഫേസ്ബുക്കിലൂടെയാണ് റോബര്‍ട്ട് വദ്ര വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചത്. അലങ്കരിച്ച പശുവിന്റെ വീഡിയോയും കൈകളില്‍ പൂക്കള്‍ പിടിച്ച കുട്ടികളുടെ ചിത്രങ്ങളുമാണ് പോസ്റ്റ് ചെയ്തത്. ഇന്ത്യയിലെ തെരുവുകളിലൂടെ സഞ്ചരിച്ചാല്‍ പുതുമയുളള കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുമെന്നും അവിടെ കാണുന്നവരെ സഹായിക്കൂ, നിഷ്കളങ്കമായ ചിരിയിലൂടെയും റോസാപുഷ്പങ്ങളിലൂടെയും അവര്‍ നന്ദി പ്രകടിപ്പിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കണ്ടുമുട്ടുന്ന വിശുദ്ധ പശുവിന് നമ്മുടെ ഭാവിയെ കുറിച്ച് പറയാനാകുമെന്നും അത്ഭുതങ്ങള്‍ നിറഞ്ഞ ഈ രാജ്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്നുവെന്നും റോബര്‍ട്ട് വദ്ര പറഞ്ഞു. ചിത്രങ്ങളും വീഡിയോയുമെല്ലാം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
Discussion about this post