തൃശ്ശൂര്‍: ഇന്നലെയാണ് അധികാരത്തില്‍ എത്തിയതിന് ശേഷം മോഡി ആദ്യമായി ഒരു വാര്‍ത്താ സമ്മേളനം നടത്തുന്നത്. എന്നാല്‍ വാര്‍ത്താ സമ്മേളനത്തില്‍ മോഡി ഒരക്ഷരം മിണ്ടിയില്ല എന്നതാണ് ഏറെ കൗതുകകരം. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം എത്തിയ മോഡി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറഞ്ഞില്ല. അമിത് ഷായാണ് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയത്.
‘പാര്‍ട്ടി അധ്യക്ഷന്‍ സംസാരിക്കുമ്പോള്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി ഞാനിവിടെ കേട്ടിരിക്കുമെന്നും അധ്യക്ഷനാണ് ഞങ്ങള്‍ക്ക് എല്ലാമെന്നുമാണ് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് മോഡി പറഞ്ഞത്. ഇതിനെതിരെ നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തിയത്.
അടുത്ത തവണയെങ്കിലും കുറച്ച് ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അമിത് ഷാ മോഡിയെ അനുവദിച്ചേക്കുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. നിരവധി ട്രോളുകളും വിമര്‍ശനങ്ങളും മോഡിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ചിലത് ഇതാ…
Discussion about this post