മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവയുടെ പുതിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നേരത്തേ അദ്വൈതം എന്ന ചിത്രത്തിലെ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് എന്ന് തുടങ്ങുന്ന ഗാനം പാടി ഏവരെയും ഞെട്ടിച്ച കുഞ്ഞാണ് സിവ. ഇപ്പോഴിതാ ക്രിക്കറ്റര്‍ ഋഷഭിനെ സിവ അക്ഷരമാല പഠിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഇന്ത്യയുടെ യുവതാരമായ ഋഷഭിനെയാണ് സിവ അക്ഷരമാല പഠിപ്പിക്കുന്നത്. അ, ആ, ഇ, ഈ എന്ന് പറഞ്ഞ് പഠിപ്പിക്കുന്നതിനിടയില്‍ ഋഷഭ് രണ്ടക്ഷരം വിട്ടുപോയി. ഇത്കേട്ട സിവ ഋഷഭിനോട് ആ രണ്ട് അക്ഷരങ്ങള്‍ എവിടെ എന്ന് ചോദിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. എ, ഐ മാഡം എനിക്ക് പറഞ്ഞു തന്നില്ല എന്നാണ് ഋഷഭ് പറഞ്ഞത്. എന്നാല്‍ ‘എ, ഐ നീ തിന്നോ’ എന്നാണ് സിവ തിരിച്ച് ചോദിക്കുന്നത്.
Discussion about this post