പരീക്ഷകളുടെ റിസല്‍ട്ട് വരുമ്പോള്‍ മിക്കവീടുകളില്‍ ശകാരമുണ്ടാകും. തന്റെ മകന് അല്ലെങ്കില്‍ മകള്‍ക്ക് അടുത്ത വീട്ടിലെ കുട്ടിയുടെയത്ര മാര്‍ക്ക് ഇല്ല, എങ്ങാനും തോറ്റാലോ തീര്‍ന്നു കഥ. വീട്ടില്‍ വഴക്ക്,തല്ല് എല്ലാം പ്രതീക്ഷിക്കാം. എന്നാല്‍ പരീക്ഷയില്‍ തോറ്റവര്‍ ഉണ്ടെങ്കില്‍ വിഷമിക്കരുത് എന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ സന്ദേശം നല്‍കിയിരിക്കുകയാണ് എടവണ്ണയിലെ പ്രയിസ്വില്‍ പബ്ലിക് സ്‌കൂളിലെ അധ്യാപകനായ വിപിന്‍ദാസ് തറയില്‍.
പണ്ട് എസ്എസ്എല്‍സിയില്‍ ഇംഗ്ലീഷില്‍ തോറ്റ വ്യക്തിയാണ് വിപിന്‍ദാസ്. എന്നാല്‍ ഇന്ന് അതേ വിഷയത്തിലെ അധ്യാപകനാണ് ഈ യുവാവ്. ഇംഗ്ലീഷില്‍ തോറ്റപ്പോഴും താന്‍ ആഗ്രഹിച്ചിരുന്നത് ഒരു ഇംഗ്ലീഷ് ടീച്ചര്‍ ആകണം എന്ന് തന്നെയായിരുന്നുവെന്ന് വിപിന്‍ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ഞാന്‍ തോറ്റിരുന്നു…
തോറ്റവര്‍ ഉണ്ടെങ്കില്‍ വിഷമിക്കരുത്
എന്റെ ഇംഗ്ലീഷിന്റെ മാര്‍ക് കണ്ട് ചിരിവരുന്നുണ്ടോ???
ഇന്ന് ഞാന്‍ ഒരു ഇംഗ്ലീഷ് അധ്യാപകനാണ്..
നിങ്ങള്‍ അറിയാന്‍…..
ഒരു വ്യക്തിക്ക് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം അയാളുടെ ലക്ഷ്യത്തിന് അനുസരിച്ചാണ് ലഭിക്കുക. അതായത് വെളുപ്പിന് എഴുന്നേറ്റ് പഠിക്കുന്ന വിദ്യാര്‍ഥി, തന്റെ ഇന്നത്തെ സന്തോഷം ത്യജിച്ച് നാളയിലെ വലിയ സന്തോഷങ്ങള്‍ക്കായി പരിശ്രമിക്കുമ്പോലെ, നാളെയിലെ സന്തോഷങ്ങള്‍ക്കായി ചില കഷ്ടപ്പാടുകള്‍ കൂടി സഹിക്കുവാന്‍ തയ്യാറാവുകയാണെങ്കില്‍ ജീവിത വിജയം സുനിശ്ചിതമാണ്….
NB- തോറ്റപ്പോഴും ഞാന്‍ ആഗ്രഹിച്ചിരുന്നത് ഒരു ഇംഗ്ലീഷ് ടീച്ചര്‍ ആകണം എന്ന് തന്നെയായിരുന്നു…’
Discussion about this post