കുട്ടികള്‍ പാട്ടുപാടുന്ന വീഡിയോയും കുസൃതി കളിക്കുന്ന വീഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ജനങ്ങളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ഒരു പോലീസുകാരന്റെ മകന്‍. പോലീസ് ഓഫീസറായ അച്ഛന്‍ ജോലിക്ക് പോകുമ്പോള്‍ പോകരുതെന്ന് പറഞ്ഞ് കരയുന്ന മകന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മകനെ ആശ്വസിപ്പിക്കുന്ന അച്ഛനെ വീഡിയോയില്‍ കാണാം.
മോന്‍ കരയണ്ട അച്ഛന്‍ ഉടന്‍ വരും എന്ന് ആ പിതാവ് പറയുന്നുണ്ടെങ്കിലും അതൊന്നും കേള്‍ക്കാതെ അച്ഛന്റെ കാലില്‍ പിടിച്ച് വലിക്കുകയാണ് മകന്‍. കുട്ടിയുടെ കരച്ചില്‍ വീഡിയോ കാണുന്നവരുടെയും കണ്ണ് നനയിക്കും. അരുണ്‍ബോത്‌റ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
പോലീസ് ഉദ്യോഗത്തിന്റെ ഏറ്റവും കഠിനമായ അവസ്ഥ ഇതാണ്. ദീര്‍ഘമേറിയതും ക്രമമില്ലാത്തതുമായ ഡ്യൂട്ടി സമയം കാരണം മിക്ക പോലീസ് ഉദ്യോഗസ്ഥരും ഈ അവസ്ഥ നേരിടേണ്ടി വരുന്നു. ഈ വിഡിയോ കാണുക എന്ന കുറിപ്പോടുകൂടിയാണ് അരുണ്‍ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
This is the toughest part of the police job. Due to long and erratic duty hours most of the police officers have to face this situation.
Do watch. pic.twitter.com/aDOVpVZ879
— Arun Bothra (@arunbothra) April 28, 2019