ആര്‍ത്തവ രക്തം മുഖത്ത് പുരട്ടുന്നതിലൂടെ സ്ത്രീകള്‍ വിശുദ്ധീകരിക്കപ്പെടുമെന്ന അവകാശവാദവുമായി യുവതി രംഗത്ത്. കോളേ ഇസ് ഡോറ എന്ന യുവതിയാണ് ആര്‍ത്തവ രക്തം മുഖത്ത് പുരട്ടിയിട്ടുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആര്‍ത്തവവും ആത്മീയതയുമായി തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്നും ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. സ്ത്രീശാക്തീകരണം എന്ന തലക്കെട്ടോടെ ധാരാളം സെല്‍ഫികള്‍ സമൂഹമാധ്യമങ്ങളില്‍ കോളെ പോസ്റ്റ് ചെയ്യാറുണ്ട്.
ആര്‍ത്തവ ദിവസങ്ങളില്‍ അപാരമായ ഉള്‍ക്കാഴ്ച്ചയാണ് ലഭിക്കുന്നത്, ആത്മീയമായ അറിവും കൂടുതലുള്ള സമയമാണത്. ആര്‍ത്തവ രക്തം കൊണ്ട് തൃക്കണ്ണ് വരക്കുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളെ കൂടുതല്‍ അറിയാനാവും. സ്വന്തം രക്തം കൊണ്ട്, സ്വയം വിശുദ്ധീകരിക്കുക, അതില്‍ അഭിമാനമുള്ളവരാകുകയെന്നും ചിത്രത്തിനൊപ്പം കോളേ ഇസ് ഡോറ അടിക്കുറിപ്പ് നല്‍കിയിട്ടുണ്ട്.