വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലും പ്രണയം നിരസിച്ചതിന്റെ പേരിലുമൊക്കെ പെണ്‍കുട്ടികളെ പെട്രോളൊഴിച്ച് കത്തിച്ച നിരവധി സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ഒരു ബൈക്കിനടുത്ത് രണ്ടു പെണ്‍കുട്ടികള്‍ നില്ക്കുന്നതായി വീഡിയോയില്‍ കാണാം. അതിനിടയില്‍ അവരു
ടെ അടുത്തേക്ക് ഒരു യുവാവ് കൈയ്യില്‍ ഒരു കുപ്പി പെട്രോളുമായി വരികയാണ്. ഇത് കണ്ട പെണ്‍കുട്ടികള്‍ ഭയന്നു. അതിലൊരാള്‍ യുവാവിനോട് ഐലൗയൂ പറയാന്‍ കൂട്ടുകാരിയോട് ആവശ്യപ്പെടുന്നു.
ഉടന്‍ മറ്റേ പെണ്‍കുട്ടി യുവാവിനോട് അയ്യോ ചേട്ടാ കത്തിക്കല്ലേ, ഐലൗയൂ എന്ന് പറയുന്നു. ഇത് കേട്ട യുവാവ് അമ്പരന്ന് നില്‍ക്കുകയാണ്. ശേഷം ഒന്നു പോയേടി എന്നും പറഞ്ഞ് തന്റെ ബൈക്കിനടുത്തേക്ക് നീങ്ങുകയാണ്. സമൂഹമാധ്യമങ്ങളെ കുടുകുടെ ചിരിപ്പിച്ചിരിക്കുകയാണ് ഈ വീഡിയോ.
Discussion about this post