കുതിരപ്പുറത്ത് കയറി പരീക്ഷയ്ക്ക് പോയ ആ പത്താംക്ലാസുകാരിയെ നമ്മളൊക്കെ അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ കൃഷ്ണ എന്ന മിടുക്കി തന്റെ ഹീറോയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. റാണാ കൃഷ് എന്നാണ് കൃഷ്ണയുടെ കുതിരയുടെ പേര്.
ആര്‍ക്കെങ്കിലും തൃശൂരിലെ ഈ കുട്ടിയെ ആറിയുമോ? എനിക്ക് സ്ക്രീന്‍ സേവറാക്കാന്‍ അവളുടെയും അവളുടെ കുതിരയുടെയും ചിത്രം വേണം. അവള് എന്റെ ഹീറോയാണ്. കുതിരപ്പുറത്ത് കയറി സ്കൂളിലേക്ക് പോകുന്ന അവള് എന്നില്‍ ശുഭ പ്രതീക്ഷകള്‍ നിറയ്ക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു .
Does anyone in Thrissur know this girl? I want a picture of her and her horse as my screen saver. She’s my hero..The sight of her charging to school filled me with optimism for the future… https://t.co/6HfnYAHHfu
— anand mahindra (@anandmahindra) April 7, 2019
മാള പുത്തന്‍വേലിക്കര മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദയുടെ മകളാണ് പത്താം ക്ലാസുകാരിയായ കൃഷ്ണ. മാള ഹോളി ഗ്രേസ് സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. കുതിരയോട്ട മത്സരങ്ങളില്‍ പങ്കെടുക്കുക എന്നാതാണ് ഈ മിടുക്കിയുടെ ഏറ്റവും വലിയ ആഗ്രഹം. കൃഷ്ണ കുതിരപ്പുറത്ത് പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
This video clip from my #whatsappwonderbox shows how a girl student is going to write her Class X final exam in Thrissur district, Kerala. This story made my Sunday morning brew of @arakucoffeein taste better! After all, ARAKU coffee is about #cupofchange #GirlPower @NanhiKali pic.twitter.com/45zOeFEnwV
— Manoj Kumar (@manoj_naandi) April 7, 2019
Discussion about this post