തല്ലിയും ശാസിച്ചും കുട്ടികളെ നേര്‍വഴിയിലേക്ക് നയിക്കാമെന്ന് കരുതുന്ന രക്ഷിതാക്കളറിയാന്‍…

നമുക്ക് ഉള്ളതുപോലൊരു ആത്മാഭിമാനം നമ്മുടെ കുഞ്ഞുങ്ങള്‍ക്കുമുണ്ട്

തല്ലിയും ശാസിച്ചും കുട്ടികളെ നേര്‍വഴിയിലേക്ക് നയിക്കാമെന്ന് കരുതുന്ന രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ഡോ. സൗമ്യ സരിന്‍. ഏഴുവയസുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച സംഭവം നമ്മള്‍ ഞെട്ടലോടെയാണ് കേട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കുട്ടികളെ ശിക്ഷിച്ചാല്‍ അവരെ നേര്‍വഴിയിലേക്ക് നയിക്കാമെന്ന് ചിന്തിക്കുന്ന മാതാപിതാക്കളോട് ഡോ സൗമ്യയ്ക്ക് സംസാരിക്കാനുള്ളത്.

നമുക്ക് ഉള്ളതുപോലൊരു ആത്മാഭിമാനം നമ്മുടെ കുഞ്ഞുങ്ങള്‍ക്കുമുണ്ട്. അവര്‍ക്കും മുറിവേല്‍ക്കുന്ന മനസും അഭിമാനവുമുണ്ട്. ഇതെന്റെ കുഞ്ഞ് അല്ലേ അവനെ എനിക്ക് എന്ത് വേണമെങ്കിലും ചെയ്യാമെന്ന ധാരണയാണ് പല അച്ഛനമ്മമാര്‍ക്കും. എന്നാല്‍ ദേഹോപദ്രവമേല്‍പ്പിച്ചല്ല അവരെ പഠിപ്പിക്കേണ്ടത് എന്ന് ഡോക്ടര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പറയുന്നു.

അത്തരത്തിലുള്ള ദേഹോപദ്രവം കുഞ്ഞുങ്ങളില്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് ഡോക്ടര്‍ പറയുന്നു. അവരുടെ ഉള്ളില്‍ അത് ഒരിക്കലും മായ്ക്കാന്‍ പറ്റാത്ത മുറിവായി കിടക്കും. നിങ്ങള്‍ എന്താണ് അച്ചടക്കം കൊണ്ടു ഉദ്ദേശിക്കുന്നതെന്ന് ആദ്യം കുട്ടിയെ പറഞ്ഞ് മനസിലാക്കുകയെന്നും ഡോക്ടര്‍ വീഡിയോയില്‍ പറയുന്നു.

വീഡിയോ കാണാം…

Exit mobile version