കൊച്ചി: ഹോളി ആഘോഷവും മുസ്ലിം മതവിശ്വാസവും കോര്‍ത്തിണക്കി സര്‍ഫ് എക്സല്‍ വാഷിങ് പൗഡര്‍ പുറത്തിറക്കിയ മതസൗഹാര്‍ദ്ദം പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തിനെതിരെ കൊലവിളി ഉയര്‍ത്തുകയാണ് സംഘപരിവാര്‍. ഉത്തരേന്ത്യന്‍ സംഘപ്രവര്‍ത്തകര്‍ സര്‍ഫ് എക്സലിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയും നടത്തുകയാണ്. ഈ പരസ്യം ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ഇവരുടെ വാദം.
കുഞ്ഞുങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഈ പരസ്യത്തെ വിഡ്ഢികള്‍ക്ക് മാത്രമെ ലൗ ജിഹാദായി സങ്കല്പ്പിക്കാന് സാധിക്കൂ എന്ന് സോഷ്യല്‍മീഡിയ സംഘപരിവാറിനോട് തിരിച്ചടിക്കുകയും ചെയ്യുന്നു. അതേസമയം, ബോയ്ക്കോട്ട് സര്‍ഫ് എക്സല്‍ ഹാഷ് ടാഗുകള്‍ സോഷ്യല്മീഡിയയില്സ്വയം പരിഹാസ്യരാകുന്ന സംഘപരിവാരങ്ങള്‍ക്കെതിരെ ട്രോളുകളും വ്യാപകമാവുകയാണ്. സര്‍ഫ് എക്സലിനെ മാത്രമല്ല, സംഘത്തിനെതിരായ പ്രതിഷേധവും സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇവിടെയും മലയാളികള്‍ക്ക് അഭിമാനിക്കാം. പരസ്യത്തിനെതിരെ തിരിഞ്ഞ സംഘപരിവാറിനെതിരെ ആദ്യം രംഗത്തിറങ്ങിയതും മലയാളികളാണ്. സംഘപരിവാര്‍ ശബരിമലയിലെ തിരിച്ചടി മുതല്‍ സ്ഥിരമായി കേരളത്തില്‍ പ്രയോഗിക്കുന്ന ‘ഹിന്ദു മരിച്ചു’ എന്ന വാചകവും, എതിര്‍ക്കുന്നവര്‍ക്ക് മുസ്ലിം നാമം ചാര്‍ത്തിക്കൊടുക്കുന്ന നടപടിയെയും പരിഹസിച്ചാണ് ട്രോളുകളും കമന്റുകളും ഫേസ്ബുക്ക്, ട്വിറ്റര്‍ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായത്.
ഏതായാലും, പത്തു ദിവസം മുമ്പ് പുറത്തിറങ്ങിയ പരസ്യം രാജ്യവ്യാപക ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്. സര്‍ഫ് എക്സല്‍ പരസ്യത്തിന് വന്‍ സ്വീകാര്യതയും, വര്‍ഗീയത പ്രചരിപ്പിച്ചവര്‍ക്ക് ട്രോളുമാണ് നിലവി ല്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സര്‍ഫ് എക്സലിന്റെ ഫേസ്ബുക്ക് പേജിലിട്ട വീഡിയോയ്ക്ക് ഇന്നലെ മുതല്‍ വമ്പന്‍ പ്രചാരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഈ പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ നിങ്ങളുടെ എല്ലാ ഉല്‍പ്പന്നങ്ങളും ബഹിഷ്കരിക്കുമെന്നായിരുന്നു സംഘപരിവാറിന്റെ ഹാഷ്ടാഗ് ക്യാംപയിന്. പരസ്യവും ഉല്‍പ്പന്നവും ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട ക്യാംപെയിനു പകരം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വന്‍പ്രചരണം ലഭിക്കുന്നത് തുണി അലക്കാന്‍ ഇനി സര്‍ഫ് എക്സല്‍ മാത്രമേ വാങ്ങു എന്ന ക്യാംപെയിനിനാണ്.
കുടുകുടെ ചിരിപ്പിക്കുന്ന ചില ട്രോളുകള്‍ കാണാം:
കടപ്പാട്: ഐസിയു, ട്രോള്‍ റിപ്പബ്ലിക് ഗ്രൂപ്പുകള്‍
Discussion about this post