വയനാട്: ഓരോ യാത്രയും നമുക്ക് ഓര്‍ത്തുവെയ്ക്കാന്‍ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ സമ്മാനിക്കാറുണ്ട്. ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന യാസിര്‍ എന്ന യുവാവിന് യാത്രാവേളയിലുണ്ടായ മറക്കാനാകാത്ത ഒരു അനുഭവമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ജിജീഷ് എന്ന യുവാവിന്റെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് യാസിര്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘വരാന്‍ പറ്റുന്ന ദൂരത്ത് ഇറക്കി വിടുമോ? അവന്റെ ഒരു ആഗ്രഹം സാധിപ്പിച്ചു കൊടുത്തപ്പോള്‍ മനസിന് എന്തെന്നില്ലാത്ത സന്തോഷം
ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന വഴി വയനാട് ലക്കിടിയില്‍ നിന്നും പരിചയപ്പെട്ട നമ്മുടെ ഓക്കേ കുഞ്ഞനുജന് ജിജീഷ് പ്രായം 22 കണ്ടാല്‍ ഒരു ചെറിയ പയ്യന് ആണെന്ന് തോന്നും എന്തോ ഒരു അസുഖം കാരണം വളര്‍ച്ചക്കുറവ് സംഭവിച്ചതാണ് ഞങ്ങള്‍ വണ്ടി നിര്‍ത്തിയ ഉടനെ ഞങ്ങളുടെ അടുത്തുവന്നു ഞങ്ങളോട് സലാം പറഞ്ഞു അവന്റെ ഒരു ആഗ്രഹം പങ്കുവെച്ചു അവനെ കാറില്‍ കയറ്റി തിരിച്ചു നടന്നു വരാന്‍ പറ്റുന്ന ദൂരത്ത്ഇറക്കി വിടുമോ എന്ന് തുടക്കത്തില്‍ ഞങ്ങളൊന്ന് ഭയന്നെങ്കിലും അവിടെയുള്ള കടക്കാരന് പറഞ്ഞു അവനെ ഇവിടെ ഒരു വിധം എല്ലാവര്ക്കും സുപരിചിതം ആണെന്ന് എല്ലാവരോടും ഭയങ്കര ഫ്രണ്ട്ലി ആണെന്നും സത്യം പറയാലോ അവന്റെ ഒരു ആഗ്രഹം സാധിപ്പിച്ചു കൊടുത്തപ്പോള്‍ മനസിന് എന്തെന്നില്ലാത്ത സന്തോഷം ഞങ്ങള്‍ക്ക് വേണ്ടി അവന് എപ്പോഴും പ്രാര്‍ത്ഥിക്കാം എന്ന് പറഞ്ഞു. വയനാട് റൂട്ടില്‍ പോകുന്നവര്‍ അവനെ കണ്ടാല്‍ just വണ്ടി ഒന്ന് നിറുത്തി സംസാരിച്ചിട്ടേ പോവാവു.’
Discussion about this post