ശിശുദിനത്തില്‍ നെഹ്‌റുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഓട്ടന്‍തുള്ളില്‍ അവതരിപ്പിച്ച ഉഷ ടീച്ചറെ നാം മറന്ന് കാണുവാന്‍ ഇടയില്ല. അല്‍പ്പം ലളിതമായി കുട്ടികളോട് ചേര്‍ന്ന് നില്‍ക്കുന്ന അധ്യാപകരെയാണ് അവര്‍ക്ക് വേണ്ടതെന്ന് തെളിയിച്ച വ്യക്തി കൂടിയായിരുന്നു അവര്‍.
കര്‍ക്കശമല്ല, സ്‌നേഹമാണ് വേണ്ടതെന്ന് പറയാതെ പറയുകയാണ് മറ്റൊരു ദൃശ്യങ്ങള്‍ കൂടി. അതി ഗംഭീരമായി ഡാന്‍സ് ചെയ്യുന്ന വിദ്യാര്‍ത്ഥിക്കൊപ്പം ചുവടുവെക്കുന്ന അധ്യാപകരുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങള്‍ കൈയ്യടക്കി മുന്നേറുന്നത്. ഏത് സ്‌കൂളാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ല.
രബ്‌നേ ബനാദെ ജോഡി എന്ന ചിത്രത്തിലെ ‘തുച്‌മേ റബ് ദിഖ്താഹേ’ എന്ന ഗാനത്തിനൊത്താണ് വിദ്യാര്‍ത്ഥി ചുവടുവെക്കുന്നത്. അതിനൊത്ത് അധ്യാപികമാരും ചുവടുവെക്കുന്നു. നിമിഷങ്ങള്‍ക്കകം വിഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇങ്ങനെ വേണം അധ്യാപകര്‍ എന്ന തരത്തില്‍ പറഞ്ഞുകൊണ്ടാണ് സംഭവം ഷെയര്‍ ചെയ്യപ്പെടുന്നത്.