നൃത്തം എപ്പോഴും സമൂഹമാധ്യമങ്ങള്‍ നെഞ്ചോട് ചേര്‍ക്കാറുണ്ട്. വ്യത്യസ്തവും ഊര്‍ജ്ജസ്വലതയും നിറഞ്ഞതാണോ പിന്നെ പ്രത്യേകിച്ചൊന്നും വേണ്ട. അങ്ങ് വൈറലാകുവാന്‍ നിമിഷ നേരം മാത്രം മതിയാകും. അത്തരത്തിലൊരു നൃത്ത ചുവടുകളാണ് ഇവിടെയും ചര്‍ച്ചയാകുന്നത്.
ദൂരദര്‍ശന്റെ പഴയ അവതരണസംഗീതത്തിന് ബ്രേക്ക് ഡാന്‍സിലൂടെ ദൃശ്യാവിഷ്കരണം നടത്തി കൈയ്യടി വാങ്ങിരിക്കുകയാണ് വൈശാഖ് നായര്‍ എന്ന ചെറുപ്പക്കാരന്. കാഴ്ചക്കാരനെ അമ്പരിപ്പിക്കുന്നതാണ് കൃത്യതയും ഊര്‍ജസ്വലതയും നിറഞ്ഞ വൈശാഖിന്റെ നൃത്തചലനങ്ങള്‍. ഇതാണ് സൈബര്‍ ലോകം ഒന്നടങ്കം വാഴ്ത്തുന്നത്. Silk@Ya5Ne എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഡാന്‍സ് പുറത്ത് വന്നത്. വന്‍ ഹിറ്റായി മാറിയിരിക്കുകയാണ് ഡാന്‍സ്.
Doordarshan would not hv imagined this in their wildest dreams !! 😂 pic.twitter.com/epJ86aVssE
— (•ิ_•ิ) Silk (@Ya5Ne) March 4, 2019
തങ്ങളുടെ അവതരണഗാനത്തിന് ഇത്തരത്തിലൊരു ആവിഷ്കാരം ദൂരദര്‍ശന്റെ വിദൂരസ്വപ്നങ്ങളില്‍ പോലും ഉണ്ടായിട്ടുണ്ടാവില്ലെന്ന് വീഡിയോ പങ്കുവെച്ച് ട്വിറ്റര്‍ അക്കൗണ്ട് ഉടമ ട്വീറ്റ് ചെയ്തു. വൈശാഖിന്റെ നൃത്തത്തിന് ആവോളം പ്രശംസയും ലഭിച്ചു കഴിഞ്ഞു. ജനറേറ്ററിന്റെ ശബ്ദത്തിനൊപ്പം പോലും ഈ ചെറുപ്പക്കാരന് ചുവട് വെയ്ക്കാനാവുമെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ടിക് ടോകിലൂടെ നല്ല ഒരു വീഡിയോ വന്നല്ലോ എന്നാണ് മറ്റൊരാള്‍ കുറിച്ചത്. എന്തായാലും വൈശാഖിന്റെ വീഡിയോ ദൂരദര്ശന് അധികൃതര്‍ക്കും ഇഷ്ടമായി. ദൂരദര്‍ശന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീഡിയോ റീട്വീറ്റ് ചെയ്യുകയും ചെയ്തു.
Discussion about this post