പൊന്‍കുന്നം: പെട്രോള്‍ പമ്പിലെ ശുചിമുറിയില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് അനുമതി തേടി വിദേശികള്‍. എന്നാല്‍ കസ്റ്റമേഴ്സിന് മാത്രമേ ടോയിലറ്റ് സൗകര്യം നല്കുകയുള്ളുവെന്ന് പെട്രോള്‍ പമ്പിന്റെ ഉടമ വാശി പിടിച്ചു. ഇവര്‍ തമ്മില്‍ തര്‍ക്കിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഇതിന്റെ വീഡിയോ എടുത്തത് വിദേശികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറാണ്. നാഷണല്‍ ഹൈവേകള്ക്കടുത്തായി സ്ഥിതി ചെയ്യുന്ന പെട്രോള്‍ പമ്പുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം വേണമെന്നിരിക്കെയാണ് ഈ സംഭവം.
എന്നാല്‍ വിദേശികള്‍ ടോയിലറ്റ് ഉപയോഗിച്ചുവെന്നും ആശയവിനിമയത്തില്‍ സംഭവിച്ച തെറ്റിദ്ധാരണകളാണ് ഇത്തരത്തിലൊരു തര്‍ക്കം ഉണ്ടാക്കിയതെന്നും ഉടമ പറയുന്നു.
Discussion about this post