ദുബായ്: സമുദ്ര നിരപ്പില്‍ നിന്നു 321 മീറ്റര്‍ ഉയരം, അതായത് ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടലുകളിലൊന്ന്… അതാണ് ദുബായിയിലെ ബുര്‍ജ് അല്‍ അറബ്. ആ ഹോട്ടലിന്റെ മുകളിലേക്ക് ഹെലികോപ്റ്ററില്‍ നിന്ന് ചാടിയാല്‍ എങ്ങനെ ഉണ്ടായിരിക്കും എന്ന് ആലോചിച്ചു നോക്കൂ, അതും സൈക്കളില്‍. വട്ടുണ്ടോ എന്ന് ചിന്തിക്കുന്നുണ്ടാകും ഇപ്പോള്‍… എന്നാല്‍ അല്പം ഭ്രാന്ത് തന്നെയാണ്. സ്കോട്ടിഷ് സൈക്കിള്‍ റൈഡര്‍ ക്രിസ് കൈല്‍ ആണ് ഈ സാഹസത്തിന് മുതിര്‍ന്നത്.
റെഡ്ബുള്ളാണ് പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന വീഡിയോ പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ് ക്രിസ് കയിലിന്റെ അദ്ഭുത പ്രകടനം. 60 നിലയില്‍ തല ഉയര്‍ത്തി നില്ക്കുന്ന ഈ കെട്ടിടത്തിന് മുകളിലേക്ക് ചാടി ദുബായ്യിലൂടെ നടത്തുന്ന സൈക്കിള്‍ അഭ്യാസ പ്രകടനങ്ങളാണ് 5 മിനിറ്റ് നീളുന്ന വിഡിയോയില്‍.
Discussion about this post