തിരുവനന്തപുരം: കാന്‍സറാണെന്ന് കേള്‍ക്കുമ്പോളെ ആയുസ് തീര്‍ന്നു എന്ന് ഉറപ്പിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. അതില്‍ വളരെ ചുരുക്കം പേരാണ് ചിരിച്ചുകൊണ്ട് ആ മഹാരമാരിയെ നേരിടുന്നത്. നന്ദു മഹാദേവ, ഭവ്യ എന്നിങ്ങനെ കുറച്ചുപേര്‍ കാന്‍സറിനെ സധൈര്യം നേരിട്ടവരാണ്.
അത്തരത്തില്‍ കരളുറപ്പോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ആ മഹമാരിയെ നേരിട്ട സിജിത്ത് ഊട്ടുമഠത്തില്‍ എന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കാന്‍സര്‍ രോഗം തിരിച്ചറിഞ്ഞതു മുതല്‍ അതിനെ കീഴടക്കിയത് വരെയുള്ള ചിത്രങ്ങള്‍ യുവാവ് പങ്കുവെച്ചു.
ഇനി കാന്‍സര്‍ എന്ന് കേട്ടാല്‍ ചേട്ടന്റെ ഫോട്ടം എടുത്ത് മുന്നില്‍ വച്ചൊന്ന് നോക്കിക്കോളു ട്ടൊ! ഐഡിയ പലതും തെളിയും… പിന്നെ അറിയാതെ നിങ്ങളും ഒരു പോരാളിയാകും തീര്‍ച്ചയെന്ന് യുവാവ് ചിത്രത്തിനൊപ്പം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ഒരു 4 th സ്റ്റേജ് കാന്‍സര്‍ അപാരത :-
തുടക്കം മുതല്‍ ഒടുക്കം വരെയുണ്ട്… ഓരോ pic ലും ഓരോ പാഠം പഠിക്കാനുണ്ട്….
തളരാത്ത മനസ്സും ആയി നിങ്ങളുടെ കൂടെ ഞാന്‍ ഇനിയും ഉണ്ട്… ദൈവത്തിന്റെ തീരുമാനം അതാണ്……….
ഇനി പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്
അതൊക്കെ അടുത്ത പോസ്റ്റില്‍…… ഇനി ഇവിടന്നങ്ങോട്ട് മോനെ ദിനേശാ സവാരി ഗിരി ഗിരി…
ആ പിന്നെ ഇനി കാന്‍സര്‍ എന്ന് കേട്ടാല്‍ ചേട്ടന്റെ ഫോട്ടം എടുത്ത് മുന്നില്‍ വച്ചൊന്ന് നോക്കിക്കോളു ട്ടൊ?? ഐഡിയ പലതും തെളിയും.. പിന്നെ അറിയാതെ നിങ്ങളും ഒരു പോരാളിയാകും തീര്‍ച്ച …’
Discussion about this post