സ്വന്തമായി എന്ത് തെറ്റ് സംഭവിച്ചാലും അത് മറയ്ക്കാന്‍ ചിലര്‍ സ്വയം പുകഴ്ത്തുന്നത് കേള്‍ക്കാം അത്തരത്തില്‍ ഒരു വീട്ടമ്മയ്ക്ക് സംഭവിച്ച അബദ്ധമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ സ്വന്തം അബദ്ധം സെല്‍ഫ് ട്രോളടിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ഈ വീട്ടമ്മ.
ഭക്ഷണം ഉണ്ടാക്കാന്‍ ഇഷ്ടപ്പെടാത്ത വീട്ടമ്മമാര്‍ കുറവാണ്. ഈ വീട്ടമ്മ ആറ്റുനോറ്റ് ഉണ്ടാക്കിയതാണ് ഒരു കേക്ക്. ഹൃദയത്തിന്റെ രൂപത്തില്‍ മനോഹരമായി തന്നെ ആ പലഹാരം ഉണഅടാത്തി. പക്ഷേ കഴിക്കാനെടുത്തപ്പോഴാണ് ട്വിസ്റ്റ്. കടിച്ചാലും ഇടിച്ചാലും മുറിച്ചാലും ഏല്‍ക്കാത്ത കരിങ്കല്ല് രൂപത്തിലിരിക്കുകയാണ് ഈ വൈറല്‍ കേക്ക്.
സംഭവം കയ്യീന്നു പോയെന്നു മനസിലാക്കുമ്പോഴും അതിന്റെ പേരില്‍ വലിയ ന്യായീകരണം നടത്താനൊന്നും നമ്മുടെ കഥാനായിക പോയില്ല. പറ്റിയ അബദ്ധം വളരെ സരസമായി സോഷ്യല്‍ മീഡിയക്കു മുന്നിലേക്ക് വച്ചു. എന്തായാലും സോഷ്യല്‍ മീഡിയയിലെ വെറൈറ്റി വിശേഷങ്ങളുടെ കൂട്ടത്തിലേക്കാണ് ഈ സെല്‍ഫ് ട്രോളിന്റേയും പോക്ക്.
Discussion about this post